മെഡ്സിറ്റി: മുതിര്‍ന്ന പൌരന്മാര്‍ക്കു പുനര്‍ജന്മം
Tuesday, September 22, 2015 4:47 AM IST
ന്യൂയോര്‍ക്ക്: അക്ഷരനഗരിക്കു സമീപം, പഞ്ചനക്ഷത്ര സൌകര്യങ്ങളോടെ റിട്ടയര്‍മെന്റ് ലൈഫ് ആസ്വദിക്കാനുള്ള സൌകര്യമൊരുക്കുകയാണു മെഡ്സിറ്റി. കോട്ടയത്ത്, തെള്ളകത്തിനടുത്ത് ഒരു ലക്ഷത്തിലധികം ചതുരശ്രയടിയിലാണ് എല്ലാവിധ സൌകര്യങ്ങളും നിറഞ്ഞ മെഡ്സിറ്റി ഒരുങ്ങുന്നത്. മുതിര്‍ന്ന പൌരന്മാര്‍ക്കുവേണ്ടി, അവരുടെ മനസറിഞ്ഞുകൊണ്ട് നിര്‍മിക്കുന്ന ഈ കെട്ടിടസമുച്ചയം ആധുനിക സൌകര്യങ്ങള്‍ക്കു പുറമേ വാര്‍ധക്യസഹജമായ ചികിത്സാപദ്ധതികള്‍ക്കു മുന്‍തൂക്കം നല്‍കുന്നു. സാമൂഹിക സുരക്ഷയ്ക്കു പുറമേ ആരോഗ്യവും മാനസികവുമായ എല്ലാവിധ പിന്തുണയും ഉറപ്പാക്കിക്കൊണ്ടാണ് ഇവിടെ താമസം ഒരുക്കുന്നത്. വാര്‍ധക്യകാലത്ത്, ആഹ്ളാദസുന്ദരമായ അന്തരീക്ഷമൊരുക്കുന്നുവെന്നതാണു മെഡ്സിറ്റിയുടെ പ്രത്യേകതയെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോ. രാജു ജെ. കുന്നത്ത് അറിയിച്ചു.

ഡൈനിംഗ് റൂം, റിക്രിയേഷന്‍ റൂം, എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനാ മുറികള്‍, ഗാര്‍ഡന്‍, ജിം, നടപ്പാതകള്‍ എന്നിവയെല്ലാം തന്നെ ഇവിടെ പൊതുവായി സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. ആശുപത്രികള്‍, ബാങ്കുകള്‍, എയര്‍പോര്‍ട്ട്, ഷോപ്പിംഗ് സെന്ററുകള്‍ എന്നിവിടങ്ങളിലേക്ക് എല്ലാദിവസം സഞ്ചരിക്കാനുള്ള ലോക്കല്‍ യാത്രാസൌകര്യവും ഒരുക്കിയിട്ടുണ്ട്. സ്വതന്ത്രമായി ഒറ്റയ്ക്ക് താമസിക്കുകയും, ഈ സൌകര്യങ്ങളെല്ലാം പ്രയോജനപ്പെടുത്തുകയും ചെയ്യണമെന്നുള്ളവര്‍ക്ക് അതിനുള്ള സൌകര്യമുണ്ട്. ദൈനംദിന കാര്യങ്ങള്‍ക്കു ബുദ്ധിമുട്ടുന്ന അവശതയനുഭവിക്കുന്നവര്‍ക്കു ശുശ്രൂഷയും അതിനു യോജിച്ച വിധത്തില്‍ ജീവിതസൌകര്യങ്ങള്‍ മെഡ്സിറ്റിയില്‍ ഏര്‍പ്പാട് ചെയ്യുന്നു. ഇതിനു പുറമേ, എല്ലാദിവസവും ഉപയോഗിക്കാവുന്ന വിധത്തില്‍ അഡല്‍ട്ട് ഡേ കെയര്‍ സെന്റര്‍ ഒരുക്കിയിരിക്കുന്നു. ഔട്ട്പേഷ്യന്റ് റീഹാബിലിറ്റേഷന്‍, ഇന്‍പേഷ്യന്റ് റീഹാബിലിറ്റേഷന്‍, ലോംഗ് ടേം കെയര്‍ സെന്റര്‍ എന്നിവയെല്ലാം പദ്ധതിയോടനുബന്ധിച്ച് അവതരിപ്പിക്കുന്നുണ്ട്.

പതിമൂന്നു നിലകളിലായി 1.3 ലക്ഷം ചതുരശ്രയടിയിലാണ് ഈ സമുച്ചയം ഒരുങ്ങുന്നത്. അമേരിക്കയിലെ കെയര്‍ അഡ്മിനിസ്ട്രേഷനില്‍ കാല്‍ നൂറ്റാണ്േടാളമുള്ള പരിചയമാണു ഡോ. രാജുജെ. കുന്നത്തിനെ ഇത്തരമൊരു മെഗാ പ്രൊജക്ട് കേരളത്തില്‍ ഒരുക്കാന്‍ പ്രേരിപ്പിച്ച ഘടകം. കേരളത്തിലെ സ്ഥിതി വിശേഷമനുസരിച്ച് ഈ പ്രൊജക്ട് നല്ലൊരു നിക്ഷേപ പദ്ധതി കൂടിയാണെന്ന് ഡോ. രാജു ജെ. കുന്നത്ത് പറയുന്നു. രക്ഷിതാക്കള്‍ക്കോ, ഇന്ത്യയില്‍ത്തന്നെയുള്ള മറ്റ് ബന്ധുക്കള്‍ക്കോ ആവശ്യമുള്ള വിധത്തില്‍ ഇതില്‍ നിക്ഷേപം നടത്താവുന്നതാണ്. മോഡല്‍ അപ്പാര്‍ട്ട്മെന്റ് തെള്ളകത്തെ ബുക്കിംഗ് ഓഫീസില്‍ സജ്ജീകരിച്ചിട്ടുണ്ട്. പൂര്‍ണമായും ഫിനീഷ് ചെയ്ത ഇന്‍ഡിപെന്‍ഡന്റ് ലിവിങ് അപ്പാര്‍ട്ട്മെന്റ്സ് ബുക്ക് ചെയ്യാനുള്ള സുവര്‍ണാവസരമാണിത്. 30 ലക്ഷം രൂപയില്‍ താഴെയുള്ള വളരെകുറച്ച് അപ്പാര്‍ട്ട്മെന്റുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. രണ്ടു ലക്ഷം രൂപ നല്‍കി ബുക്ക് ചെയ്യാം. ശേഷിക്കുന്ന തുക മാസത്തവണയായി രണ്ടു വര്‍ഷത്തിനുള്ളില്‍ നല്‍കാവുന്ന വിധത്തിലുള്ള ബുക്കിങ് പദ്ധതിയും ഇപ്പോള്‍ ഉപയോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. 2015 ഒക്ടോബര്‍ 31നു മുമ്പ് ബുക്ക് ചെയ്യുന്ന ആദ്യത്തെ 25 കസ്റമേഴ്സിനാണ് ഈ സൌജന്യം ഷാലോം ട്വൈലൈറ്റ് ഹോംസ് വാഗ്ദാനം ചെയ്യുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഗൌിിമവേ ഇീാുഹലഃ, ഛഹറ ങഇ ഞീമറ, ഠവലഹഹമസീാ ജ.ഛ., ഗീമ്യേേമാ ഉശ., ഗലൃമഹമ, കിറശമ 686 630. ണലയശെലേ: ംംം.ാ്യാലറരശ്യ.രീാ, ഋങമശഹ: ശിളീ@ാ്യാലറരശ്യ.രീാ, ജവീില (ഡടഅ): 1800 601 9310; (കിറശമ): 91954 425 5000.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍