മൈത്രി ജിദ്ദ ഓണം ആഘോഷിച്ചു
Saturday, September 19, 2015 7:04 AM IST
ജിദ്ദ: ജിദ്ദയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ മൈത്രി ഓണാഘോഷം നടത്തി. ഹറമൈന്‍ എക്സ്പ്രസ് റോഡിലെ ഷര്‍ഗിയ പെട്രോള്‍ പാമ്പിനു പിന്‍വശത്തുള്ള വില്ലയിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്.

ട്രഷറര്‍ വര്‍ഗീസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ മാല്‍ക്കം, വിനോദ് നമ്പ്യാര്‍, അജിത് നീര്‍വിളാകന്‍, വിനോദ്കുമാര്‍, സന്തോഷ് ഭരതന്‍, മൈത്രിയിലെ കുട്ടികള്‍ എന്നിവര്‍ പൂക്കളം ഒരുക്കിയിരുന്നു. മഹാബലിയായി വേഷമിട്ട ജോസഫ് വിത്സന്‍ വേഷമിട്ടു. ഷിബു സെബാസ്റ്യന്‍ നേതൃത്വം നല്‍കിയ ശിങ്കാരി മേളം, പുലികളി, സോണിയ സാബു നേതൃത്വം നല്‍കിയ താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയോടെയാണു പരിപാടികള്‍ ആരംഭിച്ചത്.

സാംസ്കാരികസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ അലി പരുത്തിക്കുന്നന്‍ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ഉല്ലാസ അടൂര്‍ അധ്യക്ഷത വഹിച്ചു. മോഹന്‍ നൂറനാട്, അബ്ദുറഹ്മാന്‍ വണ്ടൂര്‍, മായിന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു. ശശി നായര്‍ ഓണ സന്ദേശം നല്‍കി. രജനി വിനോദ് നന്ദി പറഞ്ഞു.

മൈത്രിയുടെ ഗായികമാരായ മുംതാസ് അബ്ദുറഹ്മാന്‍, മായ ശങ്കര്‍, സംഗീത ദീപക് എന്നിവര്‍ ഓണപ്പാട്ട് ആലപിച്ചു. അമി ഷിബു ഒരുക്കിയ തിരുവാതിരയില്‍ ഹിബ അഷ്റഫ്, ഹന ശരീഫ്, അനുഷ സാബു, ഗായത്രി വിനോദ്, പ്രവീണ പ്രദീപ്, ലീ ആന്‍ സ്റീഫന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് മൈത്രിയിലെ കുടുംബിനികള്‍ തയാറാക്കിയ ഓണസദ്യയും ഉണ്ടായിരുന്നു.

അബ്ദുറഹ്മാന്‍ പുലപ്പാടി, ലത്തീഫ് അടുക്കത്ത്, സന്തോഷ് നായര്‍, മുസ്തഫ കട്ടീരി, പ്രേംകുമാര്‍, സ്റീഫന്‍ ഈപ്പന്‍, ജയകുമാര്‍, പ്രദീപ് കുമാര്‍, ബിനോജ് ആന്റണി, സാബു എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍