കൈരളി ഖോര്‍ഫക്കാന്‍ 'ഈദ്-ഓണാഘോഷം 2015' സെപ്റ്റംബര്‍ 18ന്
Saturday, September 19, 2015 7:02 AM IST
ഫുജൈറ: ഈസ്റ് കോസ്റ് മേഖലയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഈ വര്‍ഷത്തെ ഈദ് -ഓണാഘോഷം സെപ്റ്റംബര്‍ 18നു (വെള്ളി) ഖോര്‍ഫക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ഓഡിറ്റോറിയത്തില്‍ നടന്നു.

രാവിലെ വനിതാ പ്രവര്‍ത്തകര്‍ പൂക്കളം അണിയിച്ചൊരുക്കി. തുടര്‍ന്നു വിഭവ സമൃദ്ധമായ ഓണസദ്യയും നടന്നു. സദ്യയില്‍ നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു. കൈരളി യൂണിറ്റ് ട്രഷറര്‍ സതീഷ്കുമാര്‍ ആണു സദ്യക്കു നേതൃത്വം നല്‍കിയത്. തിരുവാതിര, വ്യത്യസ്തമായ നൃത്തങ്ങള്‍, ഗാനങ്ങള്‍, ഘോഷയാത്ര, കോല്‍ക്കളി, ശിങ്കാരിമേളം തുടങ്ങി വിവിധ കലാ പരിപാടികള്‍ അരങ്ങേറി.

തുടര്‍ന്നു നടന്ന പൊതുസമ്മേളനം ഐഎസ്സി ഖോര്‍ഫക്കാന്‍ പ്രസിഡന്റ് ഡോ. മാത്യൂസ് യോഗം ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡന്റ് മറിയാമ്മ ജേക്കബ് അധ്യക്ഷത വഹിച്ചു. കൈരളി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സന്തോഷ് കുമാര്‍, വൈസ് പ്രസിഡന്റ് സൈമണ്‍ സാമുവല്‍, ഐഎസ്സി ഖോര്‍ഫക്കാന്‍ ജനറല്‍ സെക്രട്ടറി എസ്. പോള്‍, കൈരളി ഖോര്‍ഫക്കാന്‍ കള്‍ച്ചറല്‍ സെക്രട്ടറി സാംസണ്‍ പീറ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യുണിറ്റ് സെക്രട്ടറി ജസ്റിന്‍ സാമുവല്‍ സ്വാഗതവും സിസി അംഗം ബൈജു രാഘവന്‍ കൃതജ്ഞതയും പറഞ്ഞു.