കലാവേദി അവതരിപ്പിക്കുന്ന ഫൈന്‍ ആര്‍ട്സിന്റെ നാടക കാമ്പയിന്‍ കിക്ക്ഓഫ്
Saturday, September 19, 2015 5:04 AM IST
ന്യൂയോര്‍ക്ക്: കലാവേദിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 31-നു നടക്കുന്ന ഫൈന്‍ ആര്‍ട്സ് മലയാളം ക്ളബിന്റെ നാടക കാമ്പയിന്‍ കിക്ക്ഓഫ് ന്യൂയോര്‍ക്ക് കേരള കിച്ചന്‍ ബാങ്ക്വറ്റ് ഹാളില്‍ നടന്നു. കലാവേദി അംഗങ്ങളും ഫൈന്‍ ആര്‍ട്സ് മലയാളം ഭാരവാഹികളും ന്യൂയോര്‍ക്ക് മലയാളി കമ്യൂണിറ്റിയില്‍നിന്നുള്ള പ്രമുഖനേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. ആദ്യടിക്കറ്റ് സാമൂഹ്യപ്രവര്‍ത്തകനും ന്യൂയോര്‍ക്കില്‍ നിന്നുള്ള രാഷ്ട്രീയനേതാവുമായ കളത്തില്‍ വര്‍ഗീസിനു നല്‍കി ഫൈന്‍ ആര്‍ട്സ് മലയാളം രക്ഷാധികാരിയും സ്ഥാപക പ്രസിഡന്റുമായ പി.ടി. ചാക്കോ ക്യാമ്പെയിന്‍ ഉദ്ഘാടനം ചെയ്തു. ഫൈന്‍ ആര്‍ട്സ് മലയാളം ആര്‍ട്ടിസ്റുകള്‍ ന്യൂയോര്‍ക്ക് സദസിനായി വിസ്മയപ്രകടനമൊരുക്കുന്നത് ഇതാദ്യമാണ്. 2001ല്‍ ന്യൂജേഴ്സിയില്‍ തുടക്കമിട്ടതുമുതല്‍ വിവിധ സ്റേറ്റുകളിലെ നിരവധി സ്റേജുകളിലും കാനഡയിലും നാടകം നാല്‍പതിലധികം വേദികളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

വിന്‍സന്റ് സിറിയക്, ബാലചന്ദ്രന്‍ പണിക്കര്‍, ബാലചന്ദ്രന്‍ നായര്‍(കെ എച്ച് എന്‍ എ), രാജഗോപാല്‍ കുന്നപ്പള്ളില്‍ ( നായര്‍ബനവലന്റ് അസോസിയേഷന്‍ പ്രസിഡന്റ്), കുഞ്ഞ് മാലിയില്‍(കേരളസമാജം പ്രസിഡന്റ്), വിനോദ് കെയാര്‍കെ (ഫൊക്കാന സെക്രട്ടറി), വര്‍ഗീസ് ലൂക്കോസ്, തോമസ് ഉണ്ണി, റജി (ഥ ാലി ചല്യീൃംസ), തമ്പിക്കുട്ടി, ജോയല്‍ തുടങ്ങി സമൂഹത്തിലെ നിരവധി പ്രശസ്ത വ്യക്തികളും പങ്കെടുത്തു. കലാവേദി ആതിഥ്യം വഹിച്ച പരിപാടികള്‍ സിബി ഡേവിഡ്, സുരേഷ് പണിക്കര്‍, ഡിന്‍സില്‍ ജോര്‍ജ്, ജേക്കബ് ടി ചാക്കോ, സജി മാത്യു, ഷാജി ജേക്കബ്, മാമ്മന്‍ ഏബ്രഹാം, സ്റാന്‍ലി കളത്തില്‍, സാം ജോസഫ്, മത്തായി തടത്തില്‍, സോമി ജോയി, മഞ്ജു സുരേഷ് എന്നിവര്‍ കോ-ഓര്‍ഡിനേറ്റ് ചെയ്തു.

ഒക്ടോബര്‍ 31-നു (ശനിയാഴ്ച) വൈകുന്നേരം ആറിനു ക്വീന്‍സ് ഫ്ളോറല്‍ പാര്‍ക്കിലെ ഇര്‍വിന്‍ ആള്‍ട്മിനിലാണ് നാടകം. വാര്‍ധക്യവിഹ്വലതകളുടെ കഥാതന്തുവിലൂന്നി വികസിക്കുന്ന ഒരു ദൃശ്യകാവ്യമാണു ഫൈന്‍ ആര്‍ട്സ് മലയാളം അവതരിപ്പിക്കുന്ന 'മഴവില്ല് പൂക്കുന്ന ആകാശം'. പ്രായമായ മാതാപിതാക്കള്‍ ഭാരമാണന്നു വിശ്വസിക്കുന്ന ജനറേഷന്‍. ബന്ധങ്ങള്‍ ബന്ധനങ്ങളാവുന്ന നിമിഷങ്ങള്‍. ഇതിനിടയിലും സത്യവും നീതിയും വിജയകിരീടമണിയുന്ന മുഹൂര്‍ത്തങ്ങള്‍. ഫൈന്‍ ആര്‍ട്സ് പ്രസിഡന്റ് ജിജി ഏബ്രഹാം, മുന്‍ പ്രസിഡന്റും നാടകത്തിന്റെ സാങ്കേതിക ഉപദേഷ്ടാവുമായ സാമുവല്‍ പി. ഏബ്രഹാം എന്നിവര്‍ നാടകത്തെപറ്റി പ്രതിപാദിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍