നീലേശ്വരം സ്വദേശി അബുദാബിയില്‍ മരിച്ചു
Thursday, September 17, 2015 5:22 AM IST
അബുദാബി: അര്‍ബുദ രോഗബാധിതനായി അബുദാബി മഫ്രഖ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാസര്‍ഗോഡ് നീലേശ്വരം സ്വദേശി രാജേന്ദ്ര കൃഷ്ണ (സുരേന്ദ്രന്‍) മരിച്ചു. മഫ്രഖ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന രാജേന്ദ്ര കൃഷ്ണ ബുധനാഴ്ച പുലര്‍ച്ചെയാണു മരിച്ചത്.

11 വര്‍ഷമായി ദുബായില്‍ ഇന്റീരിയര്‍ ഡിസൈന്‍ രംഗത്ത് ബിസിനസ് നടത്തിവരികയായിരുന്നു.

അബുദാബി സെന്‍ട്രല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോലീസ് നടപടികള്‍ക്കുശേഷം നാട്ടില്‍ കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.

നീലേശ്വരത്തെ റിട്ടയേര്‍ഡ് ബാങ്ക് മാനേജര്‍ എന്‍. കണ്ണന്‍ ആചാരിയുടെയും നാണിയമ്മയുടെയും മകനാണ്. ഭാര്യ: ലേഖ. മകള്‍: പവിഴം. നന്ദകുമാര്‍, നരേന്ദ്രന്‍, രവീന്ദ്രന്‍, സതീശന്‍, സുരേശന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള