ഐഡിയല്‍ യൂത്ത് കോര്‍ പരിശീലനം വെള്ളിയാഴ്ച തുടങ്ങും
Wednesday, September 16, 2015 4:32 AM IST
റിയാദ്: മലപ്പുറം ജില്ലാ കെഎംസിസിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ഐഡിയല്‍ യൂത്ത് കോര്‍ അംഗങ്ങള്‍ക്കുള്ള പരിശീലന കളരി അടുത്ത വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ബത്ഹയിലെ ന്യൂ സഫാമക്ക ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പതു മുതലാണു പരിപാടി. രജിസ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ അംഗങ്ങളും കൃത്യസമയത്ത് എത്തിച്ചേരണമെന്നും പുതുതായി രജിസ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ 0506985998, 0545226032 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്നും സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍