ജോര്‍ജ് മാത്യു (ഉണ്ണിക്കുഞ്ഞ്) നിര്യാതനായി
Wednesday, September 16, 2015 4:31 AM IST
ഷിക്കാഗോ: പുതുപ്പള്ളി പയ്യപ്പാടി വാര്യവീട്ടില്‍ പരേതരായ മാത്തന്‍ മത്തായിയുടെയും അന്നമ്മ മാത്യൂവിന്റെയും മകനും ദീര്‍ഘകാലം ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരനുമായിരുന്ന ജോര്‍ജ് മാത്യൂ (ഉണ്ണിക്കുഞ്ഞ് -71) നാട്ടില്‍ നിര്യാതനായി.

ഭാര്യ അമ്മുക്കുട്ടി, പയ്യപ്പാടി പുത്തന്‍പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: നിഷ മാത്യൂ (ഷിക്കാഗോ), ജസ്റിന്‍ മാത്യു (ഷിക്കാഗോ). മരുമക്കള്‍: ബിജു ചെറിയാന്‍, ജൂബി മാത്യു.

സഹോദരങ്ങള്‍: ലീലാമ്മ വര്‍ഗീസ് (മീനടം), സൂസമ്മ അലക്സാണ്ടര്‍ (ആലപ്പുഴ), മറിയാമ്മ ജോസഫ (പയ്യപ്പാടി), അന്നമ്മ പീറ്റര്‍ (ബോംബെ), പാസ്റര്‍ മാമ്മന്‍ മാത്യൂ വാര്യവീട്ടില്‍ (ഷിക്കാഗോ), ബേബിക്കുട്ടി മാത്യൂ (ചിക്കാഗോ).

സെപ്തംബര്‍ 19-നു (ശനിയാഴ്ച) രാവിലെ പത്തിനു പുതുപ്പള്ളിയിലുള്ള സ്വവസതിയില്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്നു പുതുപ്പള്ളി ടൌണ്‍ ദൈവസഭയുടെ തച്ചകുന്ന് സെമിത്തേരിയില്‍ സംസ്കാരം നടത്തുന്നതുമാണ്. പരേതന്‍ ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചതിനുശേഷം 1988ലാണു ഷിക്കാഗോയില്‍ കുടുംബസമേതം എത്തിയത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റര്‍ മാമന്‍ മാത്യു 8473927081, ബിജു ചെറിയാന്‍ 8479912008 (യുഎസ്എ), ജസ്റീന്‍ മാത്യു 91755 8004138 (ഇന്ത്യ).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം