'കള്‍ച്ചറല്‍ നൈറ്റ് 2015' സെപ്റ്റംബര്‍ 19ന്
Tuesday, September 15, 2015 8:17 AM IST
ഹൂസ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്യൂണിറ്റി ഓഫ് ഹൂസ്റണിന്റെ ആഭിമുഖ്യത്തില്‍ ഹൂസ്റണിലെ 18 ഇടവകകളിലെ കലാപ്രതിഭകളെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തുന്ന 'കള്‍ച്ചറല്‍ നൈറ്റ് 2015' ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

സെപ്റ്റംബര്‍ 19നു (ശനി) വൈകുന്നേരം അഞ്ചു മുതല്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടത്തുന്ന കലാസന്ധ്യയില്‍ ക്രൈസ്തവ മൂല്യങ്ങളെയും ദര്‍ശനങ്ങളെയും സമന്വയിപ്പിച്ചുകൊണ്ട് പ്രായഭേദമെന്യേ ഏവര്‍ക്കും ആസ്വാദ്യകരമായ കലാ വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

കേരളത്തിലെ വിവിധ ജീവകാരുണ്യ പദ്ധതികളിലേക്കുളള ധനസമാഹരണാര്‍ഥം നടത്തുന്ന കള്‍ച്ചറല്‍ നൈറ്റില്‍ പങ്കെടുക്കുന്നതിന് ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ഫാ. എം.ടി. ഫിലിപ്പ് (പ്രസിഡന്റ്) 281 530 3417, ഫാ. ഏബ്രഹാം സഖറിയ(വൈസ് പ്രസിഡന്റ്) 832 466 3153, ഡോ. അന്നാ കെ. ഫിലിപ്പ് (സെക്രട്ടറി) 713 305 2772, റോബിന്‍ ഫിലിപ്പ് (ട്രഷറര്‍) 713 408 4326, റവ. കെ.ബി. കുരുവിള (പിആര്‍ഒ) 281 636 0327.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി