അനുശോചിച്ചു
Monday, September 14, 2015 7:31 AM IST
റിയാദ്: മക്കയില്‍ ക്രെയിന്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ മരിച്ച സംഭവത്തില്‍ റിയാദ് നവോദയ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

ഇന്ത്യക്കാരടക്കം വിവിധ രാജ്യക്കാരായ ലക്ഷോപലക്ഷങ്ങള്‍ തീര്‍ഥാടനത്തിനായി എത്തിച്ചേരുന്ന മക്കയിലുണ്ടായ അപകടം പ്രവാസിസമൂഹത്തെയും ഹജ് നിര്‍വഹിക്കാനായി മക്കയിലെത്തിയ ഹാജിമാരുടേയും കുടുംബാംഗങ്ങളേയും ആശങ്കയിലാഴ്ത്തുന്നതാണ്. അപകടത്തില്‍ മരിച്ച മുഴുവന്‍ വ്യക്തികളുടെയും യെമനില്‍ സൈനികാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെയും വിയോഗത്തില്‍ നവോദയ റിയാദ് കേന്ദ്ര കമ്മിറ്റി അനുശോചിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍