ഒക്ലഹോമ ജയിലില്‍ കലാപം: നാലു തടവുകാര്‍ മരിച്ചു
Monday, September 14, 2015 7:29 AM IST
ഒക്ലഹോമ: ഒക്ലഹോമ ജയിലില്‍ നടന്ന കലാപത്തില്‍ മരിച്ച തടവുകാരുടെ എണ്ണം ഞായറാഴ്ച ഒരാള്‍കൂടി കൊല്ലപ്പെട്ടതോടെ നാലായി.

ഒക്ലഹോമ കുഷിംഗ് സിമ്മറോണ്‍ കറക്ക്ഷണല്‍ ഫെസിലിറ്റിയില്‍ ശനിയാഴ്ചയാണ് കലാപം പൊട്ടി പുറപ്പെട്ടത്. സംഭവത്തില്‍ അഞ്ചു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. സ്വകാര്യ കോര്‍പറേഷനുകള്‍ നടത്തുന്ന ജയിലുകളില്‍ ഇതിനു മുമ്പും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്.

ഒക്ലഹോമ സിറ്റിക്കും ഇള്‍സക്കു മിടയിലാണ് സംഭവം നടന്ന ജയില്‍ സ്ഥിതി ചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് ജയില്‍ അടച്ചു പൂട്ടി.

സംഭവത്തില്‍ ഒക്ലഹോമ സ്റേറ്റ് പ്രിസണ്‍സ് ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണത്തിനുത്തരവിട്ടിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍