കേരള ക്രിക്കറ്റ് ലീഗ് ഫൈനല്‍ ന്യൂയോര്‍ക്കില്‍ സെപ്റ്റംബര്‍ 19ന്
Monday, September 14, 2015 7:28 AM IST
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളില്‍ ആവേശമുണര്‍ത്തിയ കേരള ക്രിക്കറ്റ് ലീഗിന്റെ ഫൈനല്‍ സെപ്റ്റംബര്‍ 19നു (ശനി) ന്യൂയോര്‍ക്കില്‍ നടക്കും.

മില്ലിനിയം ക്രിക്കറ്റ് ക്ളബും ബെര്‍ഗന്‍ ഫ്ളെമിംഗ് ടൈഗേഴ്സുമാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്.

അമേരിക്കന്‍ മലയാളികളുടെ കായിക ചരിത്രത്തില്‍ ആദ്യമായിട്ടാണു പൂര്‍ണമായും മലയാളികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു ക്രിക്കറ്റ് ലീഗ് ന്യൂ യോര്‍ക്ക് കേന്ദ്രമായി നിലവില്‍ വന്നത്. ഏപ്രില്‍ 25 നാണ് ഈ വര്‍ഷത്തെ സീസണ്‍ ലീഗ് ആരംഭിച്ചത്. അഞ്ചു മാസം കൊണ്ട് എതാണ്ട് നാല്‍പ്പതോളം മത്സരങ്ങള്‍ക്കുശേഷം ഫൈനലില്‍ എത്തിനില്‍ക്കുമ്പോള്‍ വലിയ പിന്തുണ യാണ് മലയാളി കായികപ്രേമികളില്‍നിന്ന് ഉണ്ടായതെന്നു സംഘാടകര്‍ അറിയിച്ചു.

സെപ്റ്റംബര്‍ 19നു ന്യൂയോര്‍ക്കിലെ കണ്ണിഗ് ഹാം പാര്‍ക്കില്‍ ഉച്ചയ്ക്ക് ഒന്നിന് ആരംഭിക്കുന്ന അവസാന ലീഗ് മത്സരത്തിലേക്ക് എല്ലാ കായിക പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൌജന്യമായിരിക്കും.

വിവരങ്ങള്‍ക്ക്: ണണണ .ഗഇഘഡടഅ.ഇഛങ ീൃ രമഹഹ3474650457.

റിപ്പോര്‍ട്ട്: ഇടിക്കുള ജോസഫ്