ഇന്ത്യന്‍ അമേരിക്കന്‍ ട്രൈസ്റ്റേറ്റ് ചേംബര്‍ ഓഫ് കോമേഴ്സ് സെമിനാര്‍ വിജയകരം
Monday, September 14, 2015 5:07 AM IST
ന്യൂയോര്‍ക്ക്: ട്രൈസ്റ്റേറ്റിലെ ഏറ്റവും വലിയ വ്യാപാര വ്യവസായ സംഘടനയായ ഇന്‍ഡ്യന്‍ അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച ഇന്‍വെസ്റ്മെന്റ് ആന്‍ഡ് റിട്ടയര്‍മെന്റ് പ്ളാന്‍ സെമിനാര്‍ വൈറ്റ് പ്ളയന്‍സിലെ റോയല്‍ പാലസ് ഓഡിറ്റോറിയത്തില്‍ വിജയകരമായി നടന്നു. ഡെവിഡ് ലേര്‍ണര്‍ അസോസിയേറ്റ്സും (ഉമ്ശറ ഘലമിലൃ അീരശമലേ കചഇ) ജൃൌറലിശേമഹ കിൌൃമിരല ഇീാുമ്യി യും സെമിനാരി വിവിധ ഇന്‍വെസ്റ്മെന്റ് പ്ളാനുകളെ കുറിച്ചും റിട്ടയര്‍മെന്റ് ഇന്‍വെസ്റ്മെന്റ് എങ്ങനെ കൂടുതല്‍ പ്രയോജനകരമാക്കാമെന്നും വിവരിച്ചു. വിജയകരമായ സെമിനാറില്‍ 100 ലധികം വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തു.

ചേംബറിന്റെ പ്രസിഡന്റ് തോമസ് കോശി സദസിനു സ്വാഗതം ചെയ്ത് നടത്തിയ സെമിനാറില്‍ പങ്കെടുക്കുന്നവരെ ബോധവല്‍ക്കരിക്കുകയെന്ന ലക്ഷ്യം മാത്രമാണെന്നും ഇന്‍വെസ്റ്മെന്റ് സര്‍വീസ് വില്പന നടക്കുന്നില്ല, മറിച്ചും തീരുമാനമെടുക്കാനുള്ള അവസരം മാത്രമാണു സെമിനാറിന്റെ ഉദ്ദേശമെന്നും കോശി പറഞ്ഞു.

ചേംബറിന്റെ മറ്റു ഭാരവാഹികളായ ഹാരിസിംഗ്, ജഗദീഷ് മിറ്റര്‍, ജ്യോതിന്‍ താക്കര്‍, ജതീന്ദര്‍ ജെഫ്റിന്‍ ജോസ്, ജോണ്‍ സി. വര്‍ഗീസ്, കുര്യാക്കോസ് വര്‍ഗീസ്, സണ്ണി ചാക്കോ കൂടാതെ ചേംബറിന്റെ മറ്റു ഭാരവാഹികളും സെമിനാര്‍ വിജയമാക്കുന്നതില്‍ സജീവ പങ്കാളികളായി. ഡിന്നറോടെ സെമിനാര്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോസ് കാടാപുറം