കേരള ക്രിക്കറ്റ് ലീഗ് ഫൈനല്‍ ന്യൂയോര്‍ക്കില്‍ സെപ്റ്റംബര്‍ 30ന്
Monday, September 14, 2015 5:03 AM IST
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളില്‍ ആവേശമുണര്‍ത്തി കേരള ക്രിക്കറ്റ് ലീഗ് ഫൈനല്‍ മത്സരം സെപ്റ്റംബര്‍ 30-നു ന്യൂയോര്‍ക്കില്‍ നടക്കും. ടൂര്‍ണമെന്റില്‍ മിലെനിയം ക്രിക്കറ്റ് ക്ളബ്, ബെര്‍ഗന്‍ ഫ്ലെമിംഗ് ടൈഗേഴ്സ് എന്നീ ടീമുകള്‍ ഏറ്റുമുട്ടും.

2015 ഏപ്രില്‍ 25 നാണു ഈ വര്‍ഷത്തെ സീസണ്‍ ലീഗ് ആരംഭിച്ചത്. അഞ്ചു മാസംകൊണ്ട് എതാണ്ട് നാല്പതോളം കളികള്‍ക്കു ശേഷം ഫൈനലില്‍ എത്തിനില്‍ക്കുമ്പോള്‍ വലിയ പിന്തുണയാണു മലയാളി കായികപ്രേമികളില്‍നിന്ന് ഉണ്ടായതെന്നു സംഘാടകര്‍ അറിയിച്ചു,
ഒരു കായിക മത്സരം എന്നതിലുപരി പുതുതലമുറയിലെ അനേകം യുവാക്കള്‍ക്ക് ഒന്നിച്ചു കൂടുവാന്‍ ഒരു വേദികൂടിയായി മാറി കേരള ക്രിക്കറ്റ് ലീഗ്.

സെപ്റ്റംബര്‍ 19നു ന്യൂയോര്‍ക്കിലെ കണ്ണിഗ് ഹാം പാര്‍ക്കില്‍ ഉച്ചയ്ക്ക് ഒന്നിനു ആരംഭിക്കുന്ന, കായിക മേഖലയിലെ അനേകം പ്രമുഖര്‍ പങ്കെടുക്കുന്ന അവസാന ലീഗ് മത്സരത്തില്‍ എല്ലാ കായിക പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു, പ്രവേശനം സൌജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ണണണ .ഗഇഘഡടഅ.ഇഛങ ീൃ 3474650457