ഉന്നത വിദ്യാഭ്യാസത്തിനു അമേരിക്കയിലേക്കു പോകുന്ന ഡോക്ടര്‍മാര്‍ മടങ്ങിവരണം: ഇന്ത്യന്‍ ആരോഗ്യ മന്ത്രാലയം
Saturday, September 12, 2015 5:08 AM IST
വാഷിംഗ്ടണ്‍ ഡിസി: ഉന്നത വിദ്യാഭ്യാസത്തിനു ഇന്ത്യയില്‍നിന്നെത്തുന്ന ഡോക്ടര്‍മാര്‍ പഠനം പൂര്‍ത്തീകരിച്ചശേഷം ഇന്ത്യയിലേക്കു മടങ്ങിവരണമെന്നു ഇന്ത്യന്‍ ആരോഗ്യ വകുപ്പ് മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

ഡോക്ടര്‍മാര്‍ക്കു പഠനം പൂര്‍ത്തീകരിച്ചു ഇവിടെ തൊഴില്‍ എടുക്കുന്നതിനുളള അനുമതി നേരത്തെ ഇന്ത്യന്‍ ഗവണ്‍മെന്റ് നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഡോക്ടര്‍മാരുടെ സേവനലഭ്യത കുറഞ്ഞു വരുന്നതാണു ഇന്ത്യാ ഗവണ്‍മെന്റിന്റെ പുതിയ തീരുമാനം സ്വീകരിക്കുന്നതിനു നിര്‍ബന്ധമായിരിക്കുന്നത്.

ഇന്ത്യയില്‍ സ്പെഷലിസ്റ് ഡോക്ടറുടെ 81 ശതമാനവും ജനറല്‍ ഫിസിഷ്യന്മാരുടെ 12 ശതമാനവും കുറവും ഉളളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 1800 പേര്‍ക്ക് ഒരു ഡോക്ടറുടെ സേവനമാണ് ഇന്ത്യയില്‍ ഇപ്പോള്‍ ലഭിക്കുന്നത്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ നിര്‍ദേമനസുരിച്ച് ഓരോ 600 പേര്‍ക്കും ഒരു ഡോക്ടര്‍ വീതം ഉണ്ടായിരിക്കണം.

ജെ. വണ്‍ സ്റഡി വീസ ഉളള ഡോക്ടര്‍മാര്‍ക്കു യുഎസ് ഇമ്മിഗ്രേഷന്‍ നിയമമനുസരിച്ച് രണ്ടു വര്‍ഷത്തെ ഹോം റസിഡന്റ്സ് നിര്‍ബന്ധമാണ്. എന്നാല്‍, നേരത്തെ ഇന്ത്യ ഗവണ്‍മെന്റ് നല്‍കിയിരുന്ന നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് ജോബ് വീസയ്ക്ക് അപേക്ഷിക്കുന്നതിനുളള അനുമതി നല്‍കിയിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍