ജസ്റീസ് ബെഞ്ചമിന്‍ കോശി ഡാളസ് വലിയപള്ളി സന്ദര്‍ശിച്ചു
Saturday, September 12, 2015 5:07 AM IST
ഡാളസ്: മുന്‍ ബിഹാര്‍ ചീഫ് ജസ്റീസും ഇപ്പോഴത്തെ കേരള മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമായ ജസ്റീസ് ബെഞ്ചമിന്‍ കോശിക്കു ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍ ഊഷ്മളമായ വരവേല്‍പ് നല്‍കി.

ചെങ്ങന്നൂര്‍ ആറാട്ടുപുഴ സ്വദേശിയാണു ജസ്റീസ് ബെഞ്ചമിന്‍ കോശി. എട്ടുനോമ്പിന്റെ സമാപനത്തില്‍ പങ്കെടുക്കാന്‍ എത്തിയ ജസ്റീസ് ബഞ്ചമിന്‍ കോശിയെ സഭാ മാനേജിംഗ് കമ്മിറ്റി അംഗവും വലിയ പള്ളി വികാരിയുമായ ഫാ. രാജു ദാനിയേല്‍, റവ.ഫാ. ഫിലിപ്പ് ശങ്കരത്തില്‍, കൌണ്‍സില്‍ മെമ്പര്‍ എല്‍സണ്‍ സാമുവേല്‍, സെക്രട്ടറി ബിജി ബേബി, ട്രസ്റി ഷിബു മാത്യു, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം