ഷിക്കാഗോ സോഷ്യല്‍ ക്ളബിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയം; ആന്റോ ആന്റണി
Saturday, September 12, 2015 5:06 AM IST
ഷിക്കാഗോ: ചുരുങ്ങിയ കാലയളവില്‍ അമേരിക്കയിലെ മുഴുവന്‍ മലയാളികളുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ഷിക്കാഗോ സോഷ്യല്‍ ക്ളബിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയമാണന്നു പത്തനംതിട്ട എംപി ആന്റോ ആന്റണി അഭിപ്രായപ്പെട്ടു. സോഷ്യല്‍ ക്ളബ് സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിലാണു അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

ക്ളബ് പ്രസിഡന്റ് സാജു കണ്ണമ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പീറ്റര്‍ കുളങ്ങര സ്വാഗതവും സിബി കദളിമറ്റം നന്ദിയും പ്രകാശിപ്പിച്ചു. ഫ്രാന്‍സിസ് കിഴക്കേക്കൂറ്റ് ആശംസകള്‍ അര്‍പ്പിക്കുകയും സോഷ്യല്‍ ക്ളബിന്റെ ഓണാഘോഷപരിപാടികളെ പ്രശംസിക്കുകയും ചെയ്തു. മുന്‍ പ്രസിഡന്റ് സൈമണ്‍ ചക്കാലപടവില്‍, ജയ്ബു കുളങ്ങര, സിജു കരിക്കുളം, ഷാജി നിരപ്പില്‍, അബി കീപ്പാറ, ബെന്നി കളപ്പുര, ഷൈബു കിഴക്കേക്കൂറ്റ്, ജിബി കൊല്ലപള്ളി, ജോയ് ചെമ്മാച്ചേല്‍, ബെന്നി മച്ചാനിക്കല്‍, മത്യു തട്ടാമറ്റം, ബിജു കിഴക്കേക്കൂറ്റ്, സണ്ണി ഇടയാലി എന്നിവര്‍ സന്നിഹിതരായിരുന്നു.