സ്മൈല്‍ ആന്‍ഡ് ക്ളിക്ക് ഫോട്ടോഗ്രാഫി മത്സര വിജയികളെ അനുമോദിച്ചു
Friday, September 11, 2015 6:35 AM IST
ന്യൂയോര്‍ക്ക്: വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച സ്മൈല്‍ ആന്‍ഡ് ക്ളിക്ക് - ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികളെ കോ-ഓര്‍ഡിനേറ്റര്‍ ലിജോ ജോണ്‍ അനുമോദിച്ചു.

മൂന്നു വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ ആദ്യ വിഭാഗത്തില്‍ (പത്തു വയസിനു താഴെയുള്ളവര്‍) അരിയാന എ. വര്‍ഗീസ് ഒന്നാം സ്ഥാനവും എലിസബത്ത് ചീരാന്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

രണ്ടാം വിഭാഗത്തില്‍ (11 മുതല്‍ 20 വരെ പ്രായമുള്ളവര്‍) മിഷേല്‍ ആന്‍ ഒന്നാം സ്ഥാനവും അഷിത അലക്സ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

മൂന്നാം വിഭാഗത്തില്‍ (21 മുതല്‍ 25 വരെ പ്രായമുള്ളവര്‍) ചിന്നു ജോസ് ഒന്നാം സ്ഥാനവും ആല്‍ബിന്‍ ആന്റോ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജേതാക്കള്‍ക്കു സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ വിതരണം ചെയ്തു.

ഇന്ത്യന്‍ വംശജയായ മലേഷ്യന്‍ മോഡല്‍ ക്രിസ്റീന ചെല്ലയ്യ, അമേരിക്കന്‍ മലയാളിയും സാംസ്കാരിക, സാമൂഹിക പ്രവര്‍ത്തകയുമായ ആനി ലിബു, മാധ്യമ പ്രതിനിധിയായ ജോസ് പിന്റോ സ്റീഫന്‍ എന്നിവരായിരുന്ന വിധികര്‍ത്താക്കള്‍.

മത്സരത്തിനു അനുമതി നല്‍കിയ വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്‍ നേതാക്കളായ ശ്രീകുമാര്‍ ഉണ്ണിത്താന്‍ (പ്രസിഡന്റ്), ടെറന്‍സന്‍ തോമസ് (സെക്രട്ടറി), തോമസ് കോര (വൈസ് പ്രസിഡന്റ്), ആന്റോ വര്‍ക്കി, കെ.കെ. ജോണ്‍സണ്‍ എന്നിവര്‍ക്കും മറ്റു കമ്മിറ്റി അംഗങ്ങള്‍ക്കും സ്പോണ്‍സര്‍മാര്‍ക്കും മത്സരാര്‍ഥികള്‍ക്കും ലിജോ ജോണ്‍ നന്ദി അറിയിച്ചു.