ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോന ഇടവകദിനം ആഘോഷിച്ചു
Friday, September 11, 2015 4:53 AM IST
ഷിക്കാഗോ: സെപ്റ്റംബര്‍ അഞ്ചിനു (ശനിയാഴ്ച) രാവിലെ പത്തുമുതല്‍, ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനായുടെ ചരിത്രത്തില്‍ ആദ്യമായി, എല്‍മസ്റിലെ സോള്‍ട്ട് ക്രീക്ക് പാര്‍ക്കില്‍ വച്ചു വൈവിധ്യമാര്‍ന്ന മത്സരങ്ങളും, ബാര്‍ബിക്യു പാര്‍ട്ടിയുമായി, എന്റെര്‍റ്റൈന്മെന്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചിത കിഴക്കനടിയുടെ നേത്രുത്വത്തില്‍ ഉജ്വലമായി ആഘോഷിച്ചു. 11.30 -നു ഫൊറോനാ വികാരി ഫാ. എബ്രാഹം മുത്തോലത്ത് ഇടവക ദിനം ഉദ്ഘാടനം ചെയ്തു, അസി. വികാരി ഫാ. സുനി പടിഞ്ഞാറേക്കര, മദര്‍ സുപ്പീരിയര്‍ സി. സേവ്യര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു, എന്റെര്‍റ്റൈന്‍മെന്റ് ടീമംഗങ്ങളായ റ്റോമി കുന്നശേരി, സുനില്‍ കോയിത്തറ, ജെനി ഒറ്റത്തൈക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ നിരവധി മത്സരങ്ങള്‍ക്ക് ഇടവക ജനങ്ങളുടെ നല്ല പങ്കാളിത്തത്തിനുള്ള വേദിയായി. സ്വാദിഷ്ടമായ വിഭവങ്ങള്‍കൊണ്ട് സമൃദ്ധമായ ബാര്‍ബിക്യു പാര്‍ട്ടി ഇടവക കൂട്ടായ്മക്ക് മാറ്റ് കൂട്ടി. അമേരിക്കന്‍ ജീവിതത്തില്‍, ജോലിതിരക്കിനിടയില്‍ ജീവിക്കുന്ന ഇടവകാംഗങ്ങള്‍ക്ക് തങ്ങളുടെ കൂട്ടായ്മ ഊട്ടിയുറപ്പിക്കുന്നതിനുള്ള ഒരു നല്ല അവസരമായിരുന്നു ഈ പിക്നിക്ക് എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി