ഫിലാഡല്‍ഫിയാ സിറോ മലബാര്‍ പള്ളിയില്‍ തിരുനാള്‍ ആഘോഷിച്ചു
Friday, September 11, 2015 4:52 AM IST
ഫിലാഡല്‍ഫിയ: വിശുദ്ധ മാതാവിന്റെ അമലോത്ഭവത്തിരുനാള്‍ ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ ആഘോഷിച്ചു.

മുന്‍സെമിനാരി ദൈവശാസ്ത്ര പ്രഫസറും, ഫിലഡല്‍ഫിയാ സെന്റ് ന്യൂമാന്‍സ് ക്നാനായ മിഷന്‍ ഡയറക്ടറുമായ ഫാ. ഡോ. മാത്യു മണക്കാട്ട് , ഓസ്ട്രേലിയയിലെ ടൌെണ്‍സ്വില്‍ കത്തീഡ്രല്‍ പള്ളി വികാരി ഫാ. ജോസ് കോയിക്കല്‍ (വിന്‍സെന്‍സ്യന്‍ സഭാംഗം) എന്നിവര്‍ ആഘോഷമായ ദിവ്യ ബലിയര്‍പ്പണത്തില്‍ മുഖ്യ കാര്‍മ്മികരായി.

ഫാ. ജോസ് കോയിക്കല്‍ തിരുനാള്‍ സന്ദേശം നല്‍കി. ജോസഫ് പി വര്‍ഗീസിന്റെയും ജേക്ക് ചാക്കോയുടെയും നേതൃത്വത്തില്‍ അള്‍ത്താര ശുശ്രൂഷാ സമൂഹം, മോളമ്മ സിബിച്ചന്റെയും മോളീ ജേക്കബിന്റെയും നേതൃത്വത്തില്‍ മരിയന്‍ മദേഴ്സ് പ്രവര്‍ത്തകര്‍, സീറോ മലബാര്‍ ഫിലഡല്‍ഫിയാ കൊയര്‍ ടീം, ട്രസ്റി ഷാജി മിറ്റത്താനി, ബിനു പോളിന്റെ നേതൃത്വത്തില്‍ സെന്റ് മേരീസ് വാര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ ആഘോഷങ്ങള്‍ ഭക്തിദീപ്തമാക്കി. പാച്ചോര്‍ നേര്‍ച്ചയും ഉണ്ടായിരുന്നു.

സെപ്റ്റംബര്‍ ഒന്നു മുതല്‍ തുടര്‍ന്നു പോന്ന അമലോത്ഭവപ്പെരുന്നാള്‍ എട്ടു നോമ്പു ഭക്ത്യാചരണങ്ങള്‍ക്ക് ഇടവക സമൂഹവും വികാരി ഫാ. ജോണിക്കുട്ടി പുലിശേരിയും പ്രാര്‍ത്ഥനാ നിരതരായിരുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് നടവയല്‍