വടശേരിക്കര സംഗമം യുഎസ്എ വാര്‍ഷികസമ്മേളനം സെപ്റ്റംബര്‍ 26-ന്
Friday, September 11, 2015 4:51 AM IST
ന്യൂയോര്‍ക്ക്: വടശേരിക്കര സംഗമം യുഎസ്എയുടെ വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 26-നു (ശനിയാഴ്ച) വൈകുന്നേരം അഞ്ചിനു സന്തൂര്‍ ഇന്ത്യന്‍ റസ്ററന്റില്‍ വച്ചു (ടലിീീൃ കിറശമി ഞലമൃെേമി, 257 05 ഡിശീി ഠൌൃിുശസല, ഏഹലി ഛമസ, ചഥ) നടത്തും. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഈ സമ്മേളത്തില്‍ വെച്ചു നടത്തുന്നതാണ്. ഗായകന്‍ കെ.ഐ അലക്സാണ്ടര്‍ അവതരിപ്പിക്കുന്ന ഗാനമേളയും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

വടശേരിക്കയിലും സമീപപ്രദേശങ്ങളിലുമുള്ള നിവാസികളെ ഈ സമ്മേളനത്തിലേക്കു ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഐപ്പ് ഫിലിപ്പ് (516 326 1872), തടത്തില്‍ മത്തായി (516 395 5235), തോമസ് ചെറിയാന്‍ (516 502 2701), മാത്യു മാമ്മന്‍ (631 754 1477).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം