ഹജ്ജ് തീര്‍ഥാടകന്‍ മക്കയില്‍ ഹൃദയാഘാതം മൂലം മരിച്ചു
Wednesday, September 9, 2015 8:03 AM IST
മക്ക: ഹജ്ജ് കര്‍മത്തിനെത്തിയ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. മട്ടന്നൂര്‍ എളമ്പാറ സ്വദേശി അബുവിന്റെ മകന്‍ അബ്ദുന്നാസര്‍ പള്ളിക്കച്ചാലില്‍ (60) ആണ് മരിച്ചത്.

ഹറമില്‍ നിന്ന് ത്വവാഫ് നിര്‍വഹിച്ച് അസര്‍ നമസ്കാരത്തിനുശേഷം താമസസ്ഥലത്തെത്തിയ അബ്ദുന്നാസറിന് നെഞ്ചുവേദന അനുഭവപ്പെടുകയും തത്ക്ഷണം മരണം സംഭവിക്കുകയുമായിരുന്നു.

ഭാര്യ അസ്മയോടൊപ്പം ഹജ്ജ് കമ്മിറ്റിക്ക് കീഴിലാണ് മക്കയിലെത്തിയത്. ജുനൈറ, ജുഫൈറ, ജുബൈറ എന്നിവര്‍ മക്കളാണ്. മരണ വിവരമറിഞ്ഞ് ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം വോളന്റിയര്‍ ക്യാപ്റ്റന്‍ അബ്ദുള്‍ ഗഫ്ഫാര്‍, ലത്തീഫ് എന്നിവര്‍ സഹായങ്ങള്‍ നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍