സിഫ് കുവൈത്ത് നാഷണല്‍ എന്‍ജിനിയേഴ്സ് ഡേ ആഘോഷിക്കുന്നു
Tuesday, September 8, 2015 9:05 AM IST
കുവൈത്ത്: സയന്‍സ് ഇന്റര്‍നാഷണല്‍ ഫോറം (സിഫ്) കുവൈത്ത് 2015 ഒക്ടോബര്‍ രണ്ടിനു (വെള്ളി) വൈകുന്നേരം 6.30ന് ഇന്ത്യന്‍ എംബസി ഹാളില്‍ നാഷണല്‍ എന്‍ജിനിയേഴ്സ് ഡേ ആഘോഷിക്കുന്നു.

ഇന്‍സ്ട്രുമെന്റ് ഡിസൈന്‍ ഡെവലപ്മെന്റ് സെന്റര്‍ (ഐഐടി ഡല്‍ഹി) പ്രഫസര്‍ ഡോ. ചന്ദ്രശേഖര്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ കുവൈത്തിലെ ശാസ്ത്രഗവേഷണ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് ഒപ്റ്റിക്സ് ആന്‍ഡ് ഫോട്ടോനിക്സ് ഫെല്ലൊ, ഇന്ത്യന്‍ നാഷണല്‍ അക്കാദമി ഓഫ് എന്‍ജിനിയറിംഗ് ഫെല്ലോ, 2014ലെ ഗലീലിയൊ അവാര്‍ഡ്, ഇന്‍സ്റിറ്റ്യൂട്ട് ഔട്ട്സ്റാന്റിംഗ് ഫാക്കല്‍ട്ടി അവാര്‍ഡ്, എന്‍ആര്‍ഡിസി സ്വാതന്ത്യ്രദിന അവാര്‍ഡ് തുടങ്ങി ഇന്റര്‍നാഷണല്‍ പേറ്റന്റ് ഉടമ എന്നീ വിശേഷണങ്ങള്‍ക്ക് അര്‍ഹനായ അദ്ദേഹം 'നാളത്തെ ഭാരതത്തില്‍ എന്‍ജിനിയര്‍മാര്‍ക്കുള്ള സ്ഥാനം' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. ഐഐടി പ്രവേശനം മുന്‍നിര്‍ത്തിയുള്ള വിഷയങ്ങളില്‍ സദസിനോടു സംവദിക്കാനുള്ള അവസരവും ഉണ്ടായിരിക്കും.

അന്തരിച്ച ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായി സിഫ് കുവൈത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശാസ്ത്ര സാങ്കല്‍പ്പിക രചനാ മത്സരം 'ഇഗ്നൈറ്റ്' വിജയികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും.

വിവരങ്ങള്‍ക്ക്: ംംം.ളമരലയീീസ.രീാ/ശെളസൌംമശ പേജിലോ ശെളസം@ഴാമശഹ.രീാ എന്ന ഇമെയിലിലോ എഴുതുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍