ഇന്ത്യന്‍ ഷോര്‍ട്ട് ഫിലിമുകളും ഒഡേസയുടെ 'വിശുദ്ധ പശു' പ്രദര്‍ശനവും സെപ്റ്റംബര്‍ 12ന്
Monday, September 7, 2015 7:45 AM IST
കുവൈത്ത്: കുവൈത്തിലെ സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ അയനം ഓപ്പണ്‍ ഫോറം 'ഫ്രെയിം ദാറ്റ് ലൈവ്സ്' (ളൃമാല വേമ ഹശ്ല) എന്ന പേരില്‍ തെരഞ്ഞെടുത്ത ആറോളം ഇന്ത്യന്‍ ഷോര്‍ട്ട് ഫിലിമുകളുടെ പ്രദര്‍ശനവും സിനിമാ അവലോകനവും തുടര്‍ന്ന് ഒഡേസ സത്യന്റെ അവസാനത്തെ ഡോക്യുമെന്ററി, അദ്ദേഹത്തിന്റെ മരണശേഷം സുഹൃത്തുക്കള്‍ ചേര്‍ന്ന് പൂര്‍ത്തിയാക്കിയ കാലികപ്രസക്തമായ വിഷയത്തെ അടിസ്ഥാനപ്പെടുത്തിയ 'വിശുദ്ധ പശു'വും പ്രദര്‍ശിപ്പിക്കുന്നു.

സെപ്റ്റംബര്‍ 12നു (ശനി) അബാസിയ ഫോക് ഹാളില്‍ വൈകുന്നേരം 6.30ന് നടക്കുന്ന പരിപാടിയില്‍ കുവൈത്തിലെ സിനിമാപ്രവര്‍ത്തകരും സാമൂഹിക സാസ്കാരിക പ്രവര്‍ത്തകരും പങ്കെടുക്കും.

എല്ലാ കലാസ്വാദകരെയും പരിപാടിയിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍