മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ അധ്യാപക ദിനമാചരിച്ചു
Monday, September 7, 2015 7:43 AM IST
റിയാദ്: മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ അധ്യാപകദിനത്തോടനുബന്ധിച്ച് വിവിധ ആഘോഷപരിപാടികള്‍ അരങ്ങേറി. പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹനീഫ് അധ്യാപകദിന സന്ദേശം നല്‍കി. മുന ഗ്രൂപ്പ് ഓഫ് സ്കൂള്‍സ് ജനറല്‍ മാനേജര്‍ പി.വി. അബ്ദുറഹ്മാന്‍ മുഖ്യ പ്രഭാഷണം നടത്തുകയും 2014-15 വര്‍ഷത്തെ മികച്ച ആറ് അധ്യാപകരെ പ്രഖ്യാപിക്കുകയും ചെയ്തു. സീല്‍ ആന്‍ഡ് മഡക് ഡയറക്ടര്‍ ഡോ. എം.കെ അബ്ദുള്‍ സത്താര്‍ വായനയുടെ ഉള്ളറകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി അധ്യാപക പരീശീലന ക്ളാസ് അവതരിപ്പിച്ചു.

സീനിയര്‍ വൈസ് പ്രിന്‍സിപ്പല്‍ അബ്ദുള്‍ റഷീദ്, ക്രിസ്റ്റിന ആനന്ദ്, സീനത്ത് ആക്കിഫ് എന്നിവര്‍ സംസാരിച്ചു. മികച്ച അധ്യാപകരായി ടോമി ഫിലിപ്പ്, ശ്രീജ കുമാരി, വി.കെ. സീനത്ത്, സമീന ഹൈദരി, എലിസ ഫ്രാന്‍സിസ്, റിസ്വാന അസീസ് എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രിന്‍സിപ്പല്‍ ശാഫിമോന്‍ സ്വാഗതവും സ്റാഫ് സെക്രട്ടറി ജാഫര്‍ മൊടക്കളി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍