ലത്തീഫിനെ റിയാദില്‍ കാണാതായിട്ട് രണ്ടു വര്‍ഷം
Monday, September 7, 2015 7:40 AM IST
റിയാദ്: പത്തു വര്‍ഷത്തിലേറെ റിയാദില്‍ ജോലി ചെയ്യുകയും കുടുംബത്തോടൊപ്പം മുര്‍സലാത്തില്‍ താമസവുമായിരുന്ന പാലക്കാട് മണ്ണാര്‍ക്കാട് തെങ്കര സ്വദേശി അബ്ദുള്‍ ലത്തീഫിനെ കാണാതായിട്ട് രണ്ടു വര്‍ഷം കഴിയുന്നതായി ബന്ധുക്കള്‍ നാട്ടില്‍നിന്നു വിളിച്ചറിയിച്ചതായി സാമൂഹ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.

ലത്തീഫ് ഭാര്യയും രണ്ടു പെണ്‍മക്കളോടുമൊപ്പം മുര്‍സലാത്തിലായിരുന്നു താമസം. 2013 ജനുവരിയില്‍ കുടുംബത്തെ നാട്ടിലേക്ക് കയറ്റിവിട്ട ശേഷം പിന്നീട് അദ്ദേഹത്തെക്കുറിച്ചു യാതൊരു വിവരവുമില്ലെന്നാണു ഭാര്യാപിതാവ് പറയുന്നത്.

അബ്ദുള്‍ ലത്തീഫിന്റെ തിരോധാനത്തെക്കുറിച്ച് സ്ഥലം എംഎല്‍എ മുഖാന്തിരം നോര്‍ക്കയിലും മുഖ്യമന്ത്രിക്കും പരാതി നല്‍കാനുള്ള തയാറെടുപ്പിലാണുബന്ധുക്കള്‍.

വിവരങ്ങള്‍ക്ക്: റഫീഖ് തിരുവാഴാംകുന്ന് 0537730091, അന്‍വര്‍ സാദിഖ് (യൂത്ത് വിഷന്‍) 0553874859.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍