ഷിഫാ അല്‍ ജസീറ ഓണാഘോഷം
Monday, September 7, 2015 7:39 AM IST
റിയാദ്: ഷിഫാ അല്‍ ജസീറ പോളിക്ളിനിക്ക് ജീവനക്കാര്‍ ഓണം ആഘോഷിച്ചു. ക്ളിനിക്ക് ഓഡിറ്റോറിയത്തില്‍ തിരുവോണ ദിനത്തില്‍ ജീവനക്കാര്‍ ഒരുക്കിയ പൂക്കളം ഗൃഹാതുര സ്മരണകളുയര്‍ത്തി. 

മുരളി മൂത്തേടത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയ പൂക്കളത്തിനു സിസ്റര്‍മാരായ റെജി സെബാസ്റ്യന്‍, ശരണ്യ, രമ്യ എന്നിവര്‍ നേതൃത്വം നല്‍കി. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ് ഓണസന്ദേശം നല്‍കി. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജോര്‍ജ് ഫിലിപ്പ്, ഇന്‍ഷ്വറന്‍സ് ക്ളെയിം ഡയറക്ടര്‍ ഡോ. രാജ് ശേഖര്‍, കെ.ടി. മൊയ്തു, സിസ്റര്‍ മിനി, ജലീല്‍ തെക്കില്‍, അക്ബര്‍ മരക്കാര്‍, ഫിറോസ് മലപ്പുറം എന്നിവര്‍ ആശംസകളര്‍പ്പിച്ചു. 

നഴ്സുമാരായ സുധാമണി, ഓമന മാമ്മന്‍, ദീപ്തി, രഞ്ജു, ഷൈനി, സാലി, നൌജ, ജെസി, റുഖിയ, ഹബീബ, ഷഫ്സീര്‍, അഗസ്റിന്‍, ജാഫര്‍ ഷാലിമാര്‍, മുനീര്‍ മലപ്പുറം, ജഫ്നാസ്, ദില്‍ഷാദ് ബാബു, അഷ്റഫ് താനൂര്‍, നൂറുദ്ദീന്‍, സൈതലവി, ബാവ താനൂര്‍, ഷാഹിര്‍, മന്‍സൂര്‍, അസ്ഗര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അസീസ് കോഡൂര്‍ സ്വാഗതം പറഞ്ഞു. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍