ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോന ദശാബ്ദി വര്‍ഷത്തില്‍ രണ്ടു നൊവേനകള്‍ ആരംഭിച്ചു
Monday, September 7, 2015 2:13 AM IST
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ ദശാബ്ദി വര്‍ഷത്തില്‍, യൂദാശ്ളീഹായുടേയും, തിരുഹൃദയത്തിന്റേയും നൊവേനകള്‍ ആരംഭിച്ചു. അമേരിക്കന്‍ ഐക്യനാടുകളിലെ ക്നാനായക്കാരുടെ പ്രഥമ ദേവാലയമായ ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവക, സെപ്റ്റെംബര്‍ ഒന്നു മുതല്‍ പത്താം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ വ്യാഴാഴ്ചകളില്‍ യൂദാശ്ളീഹായുടേയും, വെള്ളിയാഴ്ചകളില്‍ തിരുഹൃദയത്തിന്റേയും നൊവേനകള്‍ ദിവ്യബലിക്കുശേഷം ആരംഭിച്ചു. നൊവേനകളില്‍ പങ്കെടുത്ത് ദൈവത്തിനു നന്ദി അര്‍പ്പിക്കുവാനും അനുഗ്രഹം തേടുവാനും ഏവരേയും ക്ഷണിക്കുന്നുവെന്നും ഫൊറോനാ വികാരി വെരി റവ. ഫാ. എബ്രാഹം മുത്തോലത്ത് അറിയിച്ചു.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി