ജയറാം ഷോ താരങ്ങള്‍ക്ക് അമേരിക്കയില്‍ സ്വീകരണം
Monday, September 7, 2015 2:12 AM IST
ഡിട്രോയിറ്റ്: 'ജയറാം ഷോ 2015' -ന്റെ പ്രസ് കോണ്‍ഫറന്‍സും, വെല്‍ക്കം ഡിന്നറും ഡിട്രോയിറ്റിലെ വാറന്‍ ഹോളിഡേ ഇന്നില്‍ നടന്നു. ജയറാം, ഉണ്ണിമേനോന്‍, നാദിര്‍ഷാ, പ്രിയാമണി, രമേശ് പിഷാരടി, ധര്‍മ്മജന്‍, ആര്യ, സാജു നവോദയ, ഹരിശ്രീ യൂസഫ്, ഡെല്‍സി എന്നിവര്‍ക്കൊപ്പം ഇരുപതോളം പേര്‍ അടങ്ങുന്ന ഒരു വന്‍താരനിരയാണ് ഡിട്രോയിറ്റില്‍ എത്തിച്ചേര്‍ന്നത്.

നോര്‍ത്ത് അമേരിക്കയുടെ വിവിധ നഗരങ്ങളിലായി പതിമൂന്നു സ്റേജ്ഷോകളാണു ഇവര്‍ അവതരിപ്പിക്കുന്നത്. യുണൈറ്റഡ് ഗ്ളോബല്‍ മീഡിയ സിഇഒ ഡോ. സഖറിയാ തോമസ് താരങ്ങളെ യോഗത്തിലേക്ക് സ്വാഗതം ആശംസിച്ചു. പ്രമുഖ മാധ്യമ-സാമൂഹിക-സാംസ്കാരിക പ്രതിനിധികള്‍ പങ്കെടുത്ത ചടങ്ങിന് അജയ് അലക്സ് നന്ദി പറഞ്ഞു.

യുണൈറ്റഡ് ഗ്ളോബല്‍ മീഡിയ ഡയറക്ടേഴ്സ് ആയ ശ്രീതിജ് റാം, ബിനു സെബാസ്റ്യന്‍, ജിജോ കാവനാല്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് ജയാറം ഷോ 2015 അമേരിക്കന്‍ മലയാളികള്‍ക്കായി എത്തുക്കുന്നത്. ബിജു സഖറിയാ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം