അരിസോണയില്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ കൂദാശയും സമര്‍പ്പണവും
Saturday, September 5, 2015 5:20 AM IST
ഫീനിക്സ്: വിശുദ്ധ മാര്‍ത്തോമാശ്ളീഹായുടെ നാമത്തില്‍ അരിസോണയില്‍ സ്ഥാപിതമായ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ ഉദ്ഘാടനവും സമര്‍പ്പണവും കൂദാശകര്‍മവും സെപ്റ്റംബര്‍ 18, 19 തീയതികളില്‍ ഭക്തിനിര്‍ഭരമായ രീതിയില്‍ ആഘോഷിക്കുന്നു.

വിശുദ്ധ കുര്‍ബാനയ്ക്കും കൂദാശാകര്‍മങ്ങള്‍ക്കും സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൂസേബിയോസ് മുഖ്യകാര്‍മികത്വം വഹിക്കും.

18നു (വെള്ളി) വൈകുന്നേരം 5.30നു ദേവാലയത്തിന്റെ കവാടത്തില്‍നിന്നു മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ വിശിഷ്ടാതിഥികളെ സ്വീകരിച്ച് ആനയിക്കുന്നതോടുകൂടിയാണ് ആശിര്‍വാദ കര്‍മങ്ങള്‍ക്കു തുടക്കമാകുക. തുടര്‍ന്നു സന്ധ്യാനമസ്കാരം, കൂദാശയുടെ ഒന്നാം ഭാഗം എന്നിവ നടക്കും.

19നു (ശനി) രാവിലെ കൂദാശയുടെ രണ്ടാം ഭാഗം പൂര്‍ത്തീകരിച്ചശേഷം വിശുദ്ധ കുര്‍ബാന തുടര്‍ന്ന് മാര്‍ യൂസേബിയോസിന്റെ നേതൃത്വത്തില്‍ പൊതുസമ്മേളനവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.

ചരിത്രത്തിന്റെ ഏടുകളില്‍ എന്നെന്നും സ്മരിക്കപ്പെടുന്ന ഈ ധന്യ മുഹൂര്‍ത്തങ്ങള്‍ ഒരു ചരിത്ര സംഭവമാക്കി മാറ്റുന്നതിനുള്ള വിപുലമായ ഒരുക്കങ്ങളാണ് ഇടവക ഭരണസമിതിയുടെയും കൂദാശ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ നടന്നുവരുന്നത്.

കൂദാശ കര്‍മങ്ങളിലേക്ക് എല്ലാ വിശ്വാസികളേയും അഭ്യുദയ കാംഷികളെയും കുടുംബസമേതം സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ഫാ. സ്ളോമോ ജോര്‍ജ് (വികാരി) 480 643 9770, ഷാജന്‍ ഏബ്രഹാം (ട്രസ്റി) 4806648341, ബിനു തങ്കച്ചന്‍ (സെക്രട്ടറി) 4804526215, ഷിബു തോമസ് (കണ്‍വീനര്‍) 5127893452, ജോണ്‍ തോമസ് (കണ്‍വീനര്‍) 4802460978.

റിപ്പോര്‍ട്ട്: മനു നായര്‍