രണ്ടാമത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 22, 23, 24, 25 തീയതികളില്‍
Friday, September 4, 2015 8:03 AM IST
കുവൈത്ത്: കുവൈത്തിലെ ഇന്ത്യന്‍ വോളിബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന രണ്ടാമത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 22, 23, 24, 25 തീയതികളില്‍ അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ ഫ്ളഡ്ലിറ്റ് സ്റേഡിയത്തില്‍ നടക്കും.

കുവൈത്തിലെ പ്രമുഖ ക്ളബുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ദേശീയ അന്തര്‍ദേശീയ താരങ്ങളുടെ സാന്നിധ്യം പ്രധാന ആകര്‍ഷണമായിരിക്കും. ഇതിനോടനുബന്ധിച്ച് കുവൈത്തിലെ പ്രമുഖ സ്കൂളുകള്‍ പങ്കെടുക്കുന്ന ഇന്റര്‍ സ്കൂള്‍ മത്സരങ്ങളും ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: 55586587, 99062971.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍