സ്വീകരണം നല്‍കി
Thursday, September 3, 2015 6:02 AM IST
കുവൈത്ത് സിറ്റി: കുവൈത്തില്‍ സന്ദര്‍ശനം നടത്തുന്ന കൊടുവള്ളി നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റും കേരള സംസ്ഥാന ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഡയറക്ടറുമായ സയിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ക്ക് കുവൈത്ത് കെഎംസിസി നാഷണല്‍ കമ്മിറ്റി സ്വീകരണം നല്‍കി.

കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി അധ്യക്ഷത വഹിച്ചു. ഗ്രസ്ഥകാരന്‍ അബ്ദുള്‍ കരീം അഹമ്മദ്, കെഎംസിസി ഭാരവാഹികളായ എച്ച്. ഇബ്രാഹിംകുട്ടി, കെ.ടി.പി. അബ്ദുറഹ്മാന്‍, അസീസ് വലിയകത്ത്, പി.വി. ഇബ്രാഹിം, മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍, ഇസ്മായില്‍ ബേവിഞ്ച, അജ്മല്‍ വേങ്ങര, എം.കെ. റസാഖ്, സുബൈര്‍ കൊടുവള്ളി, ഡോ. മുഹമ്മദലി, കരീം നീലിയത്ത്, മുഹമ്മദലി പ്രസംഗിച്ചു. സയിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ മറുപടി പ്രസംഗം നടത്തി. കെഎംസിസി ജനറല്‍ സെക്രട്ടറി ബഷീര്‍ ബാത്ത സ്വാഗതവും സബ്ഹാന്‍ ഏരിയ പ്രസിഡന്റ് ഹമീദ് നന്ദിയും പറഞ്ഞു.