പ്രഫ. എം.എം. കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ ജിദ്ദ നവോദയ പ്രതിഷേധിച്ചു
Monday, August 31, 2015 8:19 AM IST
ജിദ്ദ: പ്രമുഖ കന്നട എഴുത്തുകാരനും പണ്ഡിതനും ഹമ്പി കന്നട സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ പ്രഫ. എം.എം. കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ ജിദ്ദ നവോദയ പ്രതിഷേധിച്ചു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി ശക്തമായ കാഴ്ചപ്പാട് സ്വീകരിച്ച് ശാസ്ത്രീയ വീക്ഷണം ഉയര്‍ത്തിപ്പിടിച്ച വ്യക്തിയായി കല്‍ബുര്‍ഗി അറിയപ്പെട്ടിരുന്നു. പ്രതികളെ ഉടന്‍ പിടികൂടാന്‍ പോലീസ് തയാറാകണമെന്ന് നവോദയ ആവശ്യപ്പെട്ടു. പ്രഫ. കല്‍ബുര്‍ഗിയുടെ കുടുംബാംഗങ്ങളെ നവോദയ അനുശോചനം അറിയിച്ചു.

സാമൂഹിക പുരോഗതിക്കുവേണ്ടി നിലകൊള്ളുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പ്രഫ. കല്‍ബുര്‍ഗിയുടെ കൊലപാതകമെന്ന് ജിദ്ദ നവോദയ പ്രസ്താവനയില്‍ പറഞ്ഞു. കല്‍ബുര്‍ഗി വധിക്കപ്പെട്ടതില്‍ ബജ്റംഗ്ദള്‍ ദക്ഷിണ കന്നട ജില്ലാതലവന് ആഹ്ളാദം പ്രകടിപ്പിച്ചിരിക്കുന്നു. ഇന്ന് രാജ്യം ഭരിക്കുന്നവരുടെ രാഷ്ട്രീയ ആശയങ്ങളോട് യോജിക്കുന്ന ഭീകരാക്രമണങ്ങളും കൊലപാതകങ്ങളും നടത്തുന്നവര്‍ക്ക് പോലീസിന്റെയും പ്രോസിക്യൂഷന്റെയും സംരക്ഷണം ലഭിക്കുന്നുണ്െടന്ന് വോദയ പ്രസ്താവനയില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍