കേരള അസോസിയേഷന്‍ ഓഫ് ടൌണ്‍സ്വില്‍ ഓണം ആഘോഷിച്ചു
Saturday, August 29, 2015 8:54 AM IST
ടൌണ്‍സ് വില്‍: കേരള അസോസിയേഷന്‍ ഓഫ് ടൌണ്‍സ് വില്ലിന്റെ (ഗഅഠ) നേതൃത്വത്തില്‍ ഓണം ആഘോഷിച്ചു.

തുരികോയ എംപി, ആരണ്‍ ഹാര്‍പ്പര്‍, ഫാ. തോമസ്, ഫാ. ജോണ്‍, ഫാ. ഗീവര്‍ഗീസ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്ത ചടങ്ങില്‍ അത്തപ്പൂക്കളവും പുലികളിയും ആര്‍പ്പുവിളികളുംകൊണ്ട് മുഖരിതമായ ഓണാഘോഷത്തില്‍, നിരവധി മലയാളികള്‍ പങ്കെടുത്തു.

വ്യത്യസ്ത നിറഞ്ഞ മത്സരങ്ങളും സമ്മാനങ്ങളും കാണികളുടെ മനം കവര്‍ന്നു. വടംവലി മത്സരത്തിലെ വിജയികള്‍ക്ക് എവര്‍ റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും മുട്ടനാടും സമ്മാനമായി സമ്മാനിച്ചു. രണ്ടാ സ്ഥാനക്കാര്‍ക്ക് എവര്‍ റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും കോഴിപ്പൂവനുമായിരുന്നു സമ്മാനം.

കേരള അസോസിയേഷന്‍ ഓഫ് ടൌണ്‍സ് വില്ലിന്റെ ഔദ്യോഗിക ഉദ്ഘാടനം സമൂഹത്തിലെ വിവിധ തുറകളില്‍ ജോലി ചെയ്യുന്നവര്‍ ചേര്‍ന്ന് സമ്മാനിച്ചു.

റിപ്പോര്‍ട്ട്: ജയിംസ് ചാക്കോ