ഫ്രണ്ട്സ് ക്രിയേഷന്‍സ് ഓപ്പണ്‍ഫോറം
Thursday, August 27, 2015 5:01 AM IST
റിയാദ്: ഇന്റര്‍നെറ്റിന്റെയും ന്യൂജനറേഷന്‍ സിനിമകളുടെയും അക്രമ വാസന വളര്‍ത്തുന്ന സീരിയലുകളുടെയും നടുവില്‍പ്പെട്ട പുതിയ തലമുറ മൂല്യങ്ങളില്‍ നിന്നും അകന്നു മാറി അന്യഗ്രഹ വാസികളെ പോലെ പെരുമാറുന്നതായി ഫ്രന്റ്സ് ക്രിയേഷന്‍സ് റിയാദില്‍ സംഘടിപ്പിച്ച ഓപ്പണ്‍ഫോറത്തില്‍ അഭിപ്രായമുര്‍ന്നു. രക്ഷിതാക്കള്‍ക്കൊപ്പം അല്‍പ്പനേരം എന്ന ശീര്‍ഷകത്തില്‍ നടന്ന പേരന്റിംഗ് പരിപാടിയില്‍ ഡോ. പോള്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി. റമാദ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഷഫീഖ് കിനാലൂര്‍ അധ്യക്ഷത വഹിച്ചു. കെബിഎഫ് മുഖ്യരക്ഷാധികാരി മുഹമ്മദലി മുണ്േടാടന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സദസിന്റെ സംശയങ്ങള്‍ക്കു ഡോ. പോള്‍ തോമസ് മറുപടി പറഞ്ഞു.

വോയ്സ് ഓഫ് സൌദി അറേബ്യ ഫാമിലി ടെലിക്വിസ് പരിപാടിയില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാന വിതരണവും ചടങ്ങില്‍വച്ച് നടന്നു. പി.വി. അജ്മല്‍, സൈനുല്‍ ആബിദ്, അഹ്മദ് മേലാറ്റൂര്‍, ഫൈസല്‍ തിയ്യക്കണ്ടി, സാലി കൊടുവള്ളി, ജോജോ, നസ്റുദ്ദീന്‍, അര്‍ഷദ് മാച്ചേരി, റഹീം, ലിന്‍സി ബേബി എന്നിവര്‍ക്കുള്ള പ്രോത്സാഹന സമ്മാനങ്ങള്‍ ഹമീദ് വാണിമേല്‍, അറാബ്കോ രാമചന്ദ്രന്‍, റിയാസ് ബ്രാന്റ്സോണ്‍, ജോസഫ് അതിരുങ്കല്‍, ഹമീദ് നഹ, നാസര്‍ കാരന്തൂര്‍, സലിം മാഹി, മുജീബ്, നവാസ് വെള്ളിമാടുകുന്ന്, റസൂല്‍ സലാം, രാജുഫിലിപ്പ് തുടങ്ങിയവര്‍ വിതരണം ചെയ്തു.

ഡോ. പോള്‍ തോമസിനുള്ള ഉപഹാരം ശൈഖ് മുജീബ് സമ്മാനിച്ചു. അല്‍ മദീന ഹൈപ്പര്‍, സാറാസ്, ന്യൂ സഫ മക്ക പോളിക്ളിനിക്ക് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടന്ന പരിപാടികള്‍ക്ക് ഉബൈദ് എടവണ്ണ, മിര്‍ഷാദ് ബക്കര്‍, ജലീല്‍ ആലപ്പുഴ, ജോസ് കടമ്പനാട് എന്നിവര്‍ നേതൃത്വം നല്‍കി. സ്റാന്‍ലി ജോസ് സ്വാഗതവും അര്‍ഷദ് മാച്ചേരി നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍