തോമസ് ജോര്‍ജ് ന്യൂയോര്‍ക്കില്‍ നിര്യാതനായി
Friday, August 21, 2015 5:10 AM IST
ന്യൂയോര്‍ക്ക്: ഓമല്ലൂര്‍ ചീക്കനാല്‍ താന്നിമൂട്ടില്‍ കൊച്ചുമുറിയില്‍ പരേതരായ ജോര്‍ജ് ഡേവിഡിന്റേയും മറിയാമ്മ ജോര്‍ജിന്റേയും പുത്രന്‍ തോമസ് ജോര്‍ജ് (തോമസുകുട്ടി- 57) ഓഗസ്റ് 16-നു (ഞായറാഴ്ച) ന്യൂയോര്‍ക്കിലെ സ്റാറ്റന്‍ഐലന്റില്‍ നിര്യാതനായി. പരേതന്‍ ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അഥോറിറ്റിയില്‍ സ്റേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥനായിരുന്നു. മല്ലപ്പള്ളി പനവേലില്‍ പാലയ്ക്കല്‍ കുടുംബാംഗം ലീലാമ്മ തോമസ് (ആര്‍എന്‍, കോണി ഐലന്റ് ഹോസ്പിറ്റല്‍) ആണു ഭാര്യ.

ബിബിന്‍ (ഡോക്ടര്‍ ഓഫ് ഫാര്‍മസി), ബ്ളസി (ആര്‍.എന്‍, സ്റാറ്റന്‍ഐലന്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍) എന്നിവര്‍ മക്കളും, ജെറില്‍ ദാനിയേല്‍ (കംപ്യൂട്ടര്‍ എന്‍ജിനീയര്‍, അമേരിക്കന്‍ എക്സ്പ്രസ്) ജാമാതാവുമാണ്.

സ്റാറ്റന്‍ഐലന്റ് ന്യൂടെസ്റ്മെന്റ് പെന്തക്കോസ്ത് ചര്‍ച്ച് സജീവാംഗമായിരുന്നു. ഇരുപതു വര്‍ഷം മസ്കറ്റില്‍ ഉദ്യോഗസ്ഥനായിരുന്ന പരേതന്‍ 2003-ലാണു കുടുംബസമേതം അമേരിക്കയിലെത്തിയത്.

ജോയി (ചെന്നൈ), പരേതനായ ജോണിക്കുട്ടി, മാത്തുക്കുട്ടി, സാം, മേരിക്കുട്ടി, സൂസമ്മ (എല്ലാവരും സ്റാറ്റന്‍ഐലന്റ്, ന്യൂയോര്‍ക്ക്) എന്നിവര്‍ സഹോദരങ്ങളാണ്.

വെള്ളിയാഴ്ച (ഓഗസ്റ് 21) വൈകുന്നേരം ഏഴു മുതല്‍ സിയോണ്‍ ലൂഥറന്‍ ചര്‍ച്ചില്‍ (505 ണമരേവീഴൌല ഞീമറ) പൊതുദര്‍ശനം. ശനിയാഴ്ച രാവിലെ ഒമ്പതിനുള്ള സംസ്കാര ശുശ്രൂഷകള്‍ക്കുശേഷം ഫെയര്‍ വ്യൂ സെമിത്തേരിയില്‍ സംസ്കാരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് മാത്യു (മാത്തുക്കുട്ടി) 718 715 1442 (വീട്), 732 593 9941, സാം (718 494 0869- വീട്), 347 731 6311. ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം