ആര്‍എസ്സി കുവൈത്ത് ഇന്ത്യന്‍ സ്വാതന്ത്യ്രദിനം ആഘോഷിച്ചു
Thursday, August 20, 2015 8:22 AM IST
കുവൈത്ത്: ഇന്ത്യന്‍ സ്വാതന്ത്യ്ര ദിനാഘോഷത്തിന്റെ ഭാഗമായി റിസാല സ്റഡി സര്‍ക്കിള്‍ ഫഹാഹീല്‍, ഫര്‍വാനിയ, സിറ്റി, ജലീബ് സോണ്‍ കലാലയം സമിതികള്‍ക്കു കീഴിലായി 'സ്വതന്ത്ര ഇന്ത്യ: ചരിത്രം, വികാസം, വെല്ലുവിളികള്‍' എന്ന ശീര്‍ഷകത്തില്‍ വിചാര സദസുകള്‍ സംഘടിപ്പിച്ചു. 

ത്യാഗോജ്വലമായ സ്വാതന്ത്യ്ര സമര പോരാട്ടങ്ങളുടെ ഗതകാല സ്മരണകള്‍ അയവിറക്കുന്നതുമൂലം പുതു തലമുറക്ക് കൂടുതല്‍ ദിശാബോധം ലഭിക്കുമെന്ന് ചര്‍ച്ചകളില്‍ അഭിപ്രായം ഉയര്‍ന്നു. 

ഓഗസ്റ് 14, 15 (വെള്ളി, ശനി) തീയതികളില്‍ സംഘടിപ്പിച്ച പ്രസ്തുത ചര്‍ച്ചാ വേദികള്‍ ഐസിഎഫ് കുവൈത്ത് നാഷണല്‍ ദഅവ കാര്യ സെക്രട്ടറി അബ്ദുള്ള വടകര, ആര്‍എസ്സി കുവൈത്ത് നാഷണല്‍ ചെയര്‍മാന്‍ അബ്ദുള്‍ലത്തീഫ് സഖാഫി, ജനറല്‍ കണ്‍വീനര്‍ സാദിഖ് കൊയിലാണ്ടി, സംഘടനാ കണ്‍വീനര്‍ റഫീഖ് കൊച്ചന്നൂര്‍, ട്രെയ്നിംഗ് കണ്‍വീനര്‍ സമീര്‍ മുസ്ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍