പാശ്ചാത്യസാഹിത്യത്തിന്റെ സ്വാധീനം മലയാള സാഹിത്യത്തില്‍: വിചാരവേദിയില്‍ ചര്‍ച്ച
Thursday, August 20, 2015 5:28 AM IST
ന്യൂയോര്‍ക്ക്: മലയാള നോവല്‍-ചെറുകഥാസാഹിത്യത്തില്‍ പാശ്ചാത്യസാഹിത്യത്തിന്റെ സ്വാധീനം എന്ന വിഷയം വിചാരവേദി കെസിഎഎന്‍എയില്‍ ചേര്‍ന്ന ഈ മാസത്തെ (ഓഗസ്റ് 9, 2015) സാഹിത്യസദസില്‍ ചര്‍ച്ച ചെയ്തു. ജീവിതവീക്ഷണത്തെ കുറിച്ച് ഡോ. എന്‍.പി. ഷീല കവിത ചൊല്ലിക്കൊണ്ടാണു ചര്‍ച്ച ആരംഭിച്ചത്. യോഗത്തില്‍ മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ അനുശോചനം രേപ്പെടുത്തി.

സാംസി കൊടുമണ്‍, വാസുദേവ് പുളിക്കല്‍, ഡോ. ജോയ് ടി. കുഞ്ഞാപ്പു, ഡോ. എന്‍.പി. ഷീല, ഡോ. നന്ദകുമാര്‍ ചാണയില്‍, രാജു തോമസ്, ബാബു പാറക്കല്‍, പി.റ്റി. പൌലോസ് എന്നിവരാണു ചര്‍ച്ചയില്‍ പങ്കെടുത്തു സാസാരിച്ചത്. വാസുദേവ് പുളിക്കല്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം