കേരള സമാജം ഓഫ് സ്റാറ്റന്‍ഐലന്‍ഡ് ഓണാഘോഷം സെപ്റ്റംബര്‍ 13ന്
Tuesday, August 18, 2015 5:54 AM IST
ന്യൂയോര്‍ക്ക്: സ്റാറ്റന്‍ഐലന്‍ഡിലെ കലാ, സാംസ്കാരിക സംഘടനയായ കേരള സമാജം ഓഫ് സ്റാറ്റന്‍ഐലന്‍ഡിന്റെ 27-ാമത് ഓണാഘോഷം സെപ്റ്റംബര്‍ 13ന് (ഞായര്‍) സെന്റ് മൈക്കിള്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കും.

ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യയോടുകൂടി ഓണാഘോഷപരിപാടികള്‍ക്കു തുടക്കംകുറിക്കും. തുടര്‍ന്നു ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടുകൂടി മഹാബലി തമ്പുരാന്റെ എഴുന്നള്ളത്തും പൊതുസമ്മേളനവും നടക്കും.

ഓണാഘോഷത്തോടനുബന്ധിച്ച് ശിങ്കാരിമേളം, ഗാനമേള, തിരുവാതിരകളി, ഡാന്‍സ്, പുലികളി, വള്ളംകളി തുടങ്ങിയ വിവിധ കലാപരിപാടികള്‍ അരങ്ങേറും. പരിപാടികളുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

സ്റാറ്റന്‍ഐലന്റിലെ മുഴുവന്‍ മലയാളികളേയും ഓണാഘോഷപരിപാടികളിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: വര്‍ഗീസ് മാത്യു (പ്രസിഡന്റ്) 646 785 7318, സജി ജേക്കബ് (സെക്രട്ടറി) 718 844 9114, മത്തായി വര്‍ഗീസ് (ട്രഷറര്‍) 917 655 3246, മാണി ചാക്കോ (വൈസ് പ്രസിഡന്റ്) 646 363 1460, ബിനോയ് തോമസ് (കോര്‍ഡിനേറ്റര്‍) 201 456 6226, പൊന്നച്ചന്‍ ചാക്കോ (പിആര്‍ഒ) 718 687 7627.

പിആര്‍ഒ പൊന്നച്ചന്‍ ചാക്കോ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം