ഇന്ത്യന്‍ സോഷ്യല്‍ ഫോറം സ്വാതന്ത്യ്രദിനാഘോഷം സംഘടിപ്പിക്കും
Friday, August 14, 2015 5:55 AM IST
ജിദ്ദ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരള ഘടകം സ്വാതന്ത്യ്രദിനാഘോഷം സംഘടിപ്പിക്കുന്നു. ഓഗസ്റ് 15നു (ശനി) ശറഫിയ ഇംപാല ഗാര്‍ഡനില്‍ വൈകുന്നേരം അഞ്ചു മുതല്‍ കുട്ടികള്‍ക്കായുള്ള ദേശഭക്തിഗാന മല്‍സരത്തോടുകൂടി പരിപാടികള്‍ ആരംഭിക്കും. എട്ടിനു നടക്കുന്ന സ്വാതന്ത്യ്രദിന സംഗമത്തില്‍ സ്വാതന്ത്യ്രദിന സന്ദേശം നല്‍കും. ചടങ്ങില്‍ മേഖലയിലെ സാമൂഹിക, സാംസ്കാരിക സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികളെ ആദരിക്കും. തുടര്‍ന്നു പ്രമുഖ മജീഷ്യന്‍ അബ്ദുള്‍ ഹമീദ് അവതരിപ്പിക്കുന്ന മാജിക് ഷോയും ഉണ്ടായിരിക്കും.

ദേശഭക്തിഗാന മല്‍സരത്തില്‍ വിജയിക്കുന്ന കുട്ടിക്കു സ്വര്‍ണനാണയം സമ്മാനമായി നല്‍കും. പ്രോഗ്രാം കണ്‍വീനറായി റാഫി ബീമാപ്പള്ളിയെ യോഗം തെരഞ്ഞെടുത്തു. പ്രസിഡന്റ് ഇഖ്ബാല്‍ ചെമ്പന്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി അംഗം പി.ടി. ഷരീഫ് മാസ്റര്‍, ഹനീഫ കടുങ്ങല്ലൂര്‍, ബഷീര്‍ കരുനാഗപ്പള്ളി എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂര്‍