എസ്എംസിസി ഹൂസ്റണിനു പുതിയ സാരഥികള്‍
Thursday, August 13, 2015 6:25 AM IST
ഹൂസ്റണ്‍: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്എംസിസി) ഹൂസ്റണ്‍ ചാപ്റ്ററിന്റെ തെരഞ്ഞെടുപ്പും വാര്‍ഷിക യോഗവും സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോന പളളി പാരീഷ് ഹാളില്‍ നടന്നു.

യോഗത്തില്‍ 2015-17 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സജി സൈമണ്‍ ഇടപ്പള്ളിക്കുന്നേലിനെ ഹൂസ്റണ്‍ ചാപ്റ്ററിന്റ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഷിക്കാഗോ രൂപത കുടുംബ വര്‍ഷമായി പ്രഖ്യാപിച്ച ഈ വര്‍ഷം കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ള അജപാലന പ്രവര്‍ത്തനങ്ങള്‍ക്ക് എസ്എംസിസി ഹൂസ്റണ്‍ ചാപ്റ്റര്‍ കൂടുതല്‍ സഹകരിക്കുമെന്നു പ്രഖ്യാപിച്ചു.

മുന്‍ പ്രസിഡന്റ് ടോം കുന്തറ സഹകരിച്ച സഹപ്രവര്‍ത്തകര്‍ക്കും മറ്റു അംഗങ്ങള്‍ക്കും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍