ഡിഎംഎയുടെ ഓണാഘോഷം ഓഗസ്റ് 22ന്
Thursday, August 13, 2015 6:23 AM IST
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ഓഗസ്റ് 22നു (ശനി) ആഘോഷിക്കുന്നു.

ഉച്ചയ്ക്കു വിവിധതരം പായസങ്ങളോടു കൂടി തൂശനിലയില്‍ വിഭവസമൃദ്ധമായ സദ്യക്കുശേഷമാണു കലാപരിപാടികള്‍ ആരംഭിക്കുന്നത്. അത്തപ്പൂക്കളവും തിരുവാതിരയും ഓണപാട്ടുകള്‍ക്കുമൊപ്പം ഡിട്രോയിറ്റിലെ ഏകദേശം 25ഓളം കലാകാരന്മാരെയും കലാകാരികളെയും അണിനിരത്തി മൂന്നു മണിക്കൂര്‍ നീണ്ട നാട്യ നൃത്ത കലാ രൂപമായ സുതലം ഒരുക്കുകയാണു ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍.

ഡിട്രോയിറ്റിന്റെ വിവിധ ഭാഗങ്ങളിലായി പരിപാടികളുടെ പ്രാക്ടീസ് സെഷനുകള്‍, കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് നായരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.

ഡിട്രോയിറ്റിലെ മലയാളികള്‍ക്കു മാത്രമല്ല, ലോക്കല്‍ കമ്യൂണിറ്റി സര്‍വീസസുകളും അഡോപ്റ്റ് എ റോഡ് എന്ന പരിപാടിയിലൂടെ അഞ്ചു മൈലോളം റോഡ് വൃത്തിയാക്കികൊണ്ട് മാതൃകയാവുകയാണു ഡിഎംഎ. ഇതിനു നോബിള്‍ തോമസ് നേതൃത്വം നല്‍കും. അതോടൊപ്പം നാട്ടില്‍ ചാരിറ്റി പ്രവര്‍ത്തനത്തിലും ഡിഎംഎ മുന്‍പന്തിയിലാണ്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതു സൈജന്‍ ജോസഫാണ്.

പരിപാടികളില്‍ പങ്കെടുത്ത് ഓണക്കാലം ഡിഎംഎയുമൊത്ത് ആഘോഷിക്കാന്‍ പ്രസിഡന്റ് റോജന്‍ തോമസും സെക്രട്ടറി ആകാശ് തോമസും ട്രഷറര്‍ ഷാജി തോമസും അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: ംംം.റാമൌമെ.ീൃഴ

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്