ലോസ് ആഞ്ചലസില്‍ ശങ്കരന്‍ നമ്പൂതിരിയുടെ സംഗീത സായാഹ്നം ഓഗസ്റ് 23ന്
Wednesday, August 12, 2015 6:12 AM IST
ലോസ്ആഞ്ചലസ്: സ്വരമാധുര്യംകൊണ്ട് ലോകമെമ്പാടുമുള്ള അയ്യായിരത്തിലധികം വേദികളില്‍ ശ്രോതാക്കളെ വിസ്മയിപ്പിച്ച പ്രശസ്ത കര്‍ണാടക സംഗീതഞ്ജനും സിനിമ പിന്നണിഗായകനുമായ ശങ്കരന്‍ നമ്പൂതിരി ലോസ് ആഞ്ചലസില്‍ സംഗീത വിരുന്നൊരുക്കുന്നു

ഓഗസ്റ് 23നു (ഞായര്‍) ലോസ് ആഞ്ചലസിലെ ടസ്ടിനില്‍ ഉള്ള ചിന്മയ മിഷന്‍ ഓഡിറ്റോറിയത്തില്‍ (14451, ഫ്രാങ്ക്ലിന്‍ അവന്യു, റ്റസ്റിന്‍, 92780) ആണ് മൂന്നു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സംഗീത സായാഹ്നം. കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ്, പ്രശസ്ത സംഗീതാധ്യാപിക പദ്മകുട്ടി ടീച്ചറുടെ സഹകരണത്തോടെ നടത്തുന്ന സംഗീത പരിപാടി ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ആറുവരെ ആയിരിക്കും. ശാസ്ത്രീയ സംഗീതം ഇഷ്ടപ്പെടുന്ന ലോസ് ആഞ്ചലസ് മലയാളികളെ സംഗീതപരിപാടിയിലേക്കു സ്വാഗതം ചെയ്യുന്നതായി ഓം പ്രസിഡന്റ് രമ നായര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ംംം.ീവാരമഹശളീൃിശമ.ീൃഴ

റിപ്പോര്‍ട്ട്: സന്ധ്യ പ്രസാദ്