സ്റാറ്റന്‍ഐലന്‍ഡ് സെന്റ് മേരീസ് ദേവാലയത്തില്‍ പെരുന്നാള്‍
Wednesday, August 12, 2015 5:03 AM IST
ന്യൂയോര്‍ക്ക്: സ്റാറ്റന്‍ഐലന്‍ഡ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള പ്രധാന പെരുന്നാള്‍ ഓഗസ്റ് 14,15 (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്നു. ഓര്‍ത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഗബ്രിയേല്‍ മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പെരുന്നാള്‍ ശുശ്രൂഷകള്‍ക്കു മുഖ്യ കാര്‍മികത്വം വഹിക്കും.

ഓഗസ്റ് 14-ന് (വെള്ളിയാഴ്ച) വൈകുന്നേരം ഏഴിനു സന്ധ്യാപ്രാര്‍ഥനയും തുടര്‍ന്നു സുവിശേഷ പ്രഭാഷണവും അഭിവന്ദ്യ തിരുമേനി നടത്തും. ശനിയാഴ്ച രാവിലെ 8.30-ന് പ്രഭാത പ്രാര്‍ത്ഥന, 9.30-നു ഗബ്രിയേല്‍ മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് ആഘോഷമായ പ്രദക്ഷിണം, നേര്‍ച്ച വിളമ്പ്, സ്നേഹവിരുന്നു എന്നിവ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ടി.എ തോമസ് (വികാരി) 732 766 3117, ജോര്‍ജ് ഇ. മാത്യു (സെക്രട്ടറി) 718 761 4459, മാത്യു ചാക്കോ (ട്രഷറര്‍) 718 494 4989, ചാക്കോ വര്‍ഗീസ് (കോ-ഓര്‍ഡിനേറ്റര്‍) 973 534 6564, ഉമ്മന്‍ വര്‍ഗീസ് (കോ-ഓര്‍ഡിനേറ്റര്‍) 862 219 1376. ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം