യൂത്ത് ഇന്ത്യ രക്തദാന ക്യാമ്പ് ഓഗസ്റ് 14ന്
Tuesday, August 11, 2015 8:20 AM IST
കുവൈത്ത് സിറ്റി: ഇന്ത്യയുടെ 69-ാമത് സ്വാതന്ത്യ്ര ദിനത്തോടനുബന്ധിച്ച് യൂത്ത് ഇന്ത്യ കുവൈത്ത് ബ്ളഡ് ബാങ്കുമായി സഹകരിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഓഗസ്റ് 14നു (വെള്ളി) ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ഏഴു വരെ ജാബിരിയ ബ്ളഡ് ബാങ്കില്‍ നടക്കുന്ന രക്തദാന ക്യാമ്പിലേക്ക് കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൌകര്യം ഒരുക്കിയിട്ടുണ്ട്.

രക്തദാന ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ംംം.്യീൌവേശിറശമസൌംശമ.രീാ ീൃ വു://ഴീീ.ഴഹ/ണീഃ8ൂഷ എന്ന വെബ് സൈറ്റിലൂടെ പേര് രജിസ്റര്‍ ചെയ്യാവുന്നതാണ്.

വിവരങ്ങള്‍ക്ക്: സാല്‍മിയ 65667981, അബാസിയ 97601023, ഫഹാഹീല്‍ 50388493, അബൂഹലീഫ 69942251, ഫര്‍വാനിയ 60992324.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍