ഫെയര്‍ലെസ് ഹില്‍സ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ഇടവക പിക്നിക് നടത്തി
Tuesday, August 11, 2015 4:52 AM IST
ഫിലാഡല്‍ഫിയ: ഫെയര്‍ലെസ് ഹില്‍സ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ഇടവകയുടെ വാര്‍ഷിക പിക്നിക് ജൂലൈ 25 നു (ശനി) ലാംഗ്ഹോണിലുള്ള കോര്‍ക്രീക്ക് പാര്‍ക്കില്‍ നടന്നു.

രാവിലെ പിക്നിക്കിന്റെ ഉദ്ഘാടനം വികാരി ഫാ. അബു വര്‍ഗീസ് പീറ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്നു കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാ, കായിക മത്സരങ്ങളും വടംവലി മത്സരവും ആവേശകരമായി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

പിക്നിക് കോഓര്‍ഡിനേറ്റര്‍ ജിബു മാത്യു, ഗെയിംസ് കോഓര്‍ഡിനേറ്റര്‍ ദീപ്തി മാത്യു, എലിസബത്ത് സഖറിയ, ട്രസ്റി രാജന്‍ സാമുവല്‍, സെക്രട്ടറി റോണി വര്‍ഗീസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പിക്നിക്കിനു നേതൃത്വം നല്‍കി. 250 ല്‍പരം പേര്‍ പങ്കെടുത്ത പിക്നിക് സന്ധ്യനമസ്കാരത്തോടെ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍