ബ്രംപ്ടന്‍ മലയാളിസമാജത്തിന്റെ സ്വാതന്ത്യ്രദിനാഘോഷം ഓഗസ്റ് 15ന്
Saturday, August 8, 2015 8:04 AM IST
ബ്രംപ്ടണ്‍: കാനഡയിലെ ബ്രംപ്ടന്‍ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര ദിനാഘോഷം ഓഗസ്റ് 15നു (ശനി) ആഘോഷിക്കുന്നു. വൈകുന്നേരം അഞ്ചിനു സമാജം സെന്ററില്‍ ആഘോഷ പരിപാടിയില്‍ പതാക ഉയര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വര്‍ണശബളമായ പരിപാടിയില്‍ കുട്ടികളുടെ വിവിധ കലാപ്രകടനങ്ങളും പരിപാടിക്കു മാറ്റുകൂട്ടും.

അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ അദ്ദേഹത്തിന്റെ സ്മരണയെ അനുസ്മരിക്കാന്‍ സമാജം ഏറ്റെടുത്തിരിക്കുന്ന അവയവദാന പ്രചാരണത്തിന്റെ ഔപചാരിക ഉദ്ഘാടനവും സമാജത്തിന്റെ അടുത്ത വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും തദവസരത്തില്‍ നടക്കും.

കാനഡയില്‍ വസിക്കുന്ന എല്ലാ ദേശസ്നേഹികളും ചടങ്ങിലേക്കു സ്വാഗതം ചെയ്യുന്നതായി സമാജം സെക്രട്ടറി ഗോപകുമാര്‍ നായര്‍ അറിയിച്ചു.