ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോന ബൈബിള്‍ കലോത്സവം; വിവിധ കമ്മിറ്റികള്‍ രൂപവത്കരിച്ചു
Saturday, August 8, 2015 7:58 AM IST
ഷിക്കാഗോ: പ്രഥമ ക്നാനായ ഫൊറോന ബൈബിള്‍ കലോത്സവത്തിന്റെ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ രൂപവത്കരിച്ചു. മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവരുടെ സാന്നിധ്യംകൊണ്ട് അനുഗ്രഹീതമാകുന്ന സെപ്റ്റംബര്‍ 12 ലെ പരിപാടികള്‍ ഏറ്റവും ആകര്‍ഷകമായി നടത്താന്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനം ആരംഭിച്ചതായി ഫൊറോന വികാരി ഫാ. ഏബ്രാഹം മുത്തോലത്ത് അറിയിച്ചു.

ജനറല്‍ കണ്‍വീനര്‍ ടോണി പുല്ലാപ്പള്ളിയുടെ നേതൃത്വത്തില്‍ ക്യത്യമായ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ കമ്മിറ്റികളും അവരുടെ മേഖലകളില്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.

ജൊസീന ചെരുവില്‍ ഡിട്രോയിറ്റ് (കോമ്പറ്റീഷന്‍), മേരി ആലുങ്കല്‍ ഷിക്കാഗോ (എന്റര്‍ടൈന്‍മെന്റ്), തമ്പി ചാഴികാട്ട് ഡിട്രോയിറ്റ് (പ്രോഗ്രാം), ബിനു ഇടകരയില്‍ ഷിക്കാഗോ (ഏയ്ഞ്ചല്‍സ് മീറ്റ്), ബിനോയി കിഴക്കനടി ഷിക്കാഗോ (പബ്ളിസിറ്റി), സാനു കളപ്പുരയ്ക്കല്‍ മിനിസോട്ടാ (ഫിനാന്‍സ്), സജി മാലിത്തുരുത്തേല്‍ ഷിക്കാഗോ (ലിറ്റര്‍ജി), മത്തിയാസ് പുല്ലാപ്പള്ളി (ഫുഡ്) എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്നു.

കലാമത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓഗസ്റ് 15നു മുമ്പായി പേര് രജിസ്റര്‍ ചെയ്യേണ്ടതാണ്. സെപ്റ്റംബര്‍ 12 നു (ശനി) രാവിലെ ഒമ്പതിന് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തുന്ന വിശുദ്ധ കുര്‍ബാനയോടുകൂടി ബൈബിള്‍ കലോത്സവം ആരംഭിക്കും. വിവിധ ഇടവകളുടെയും മിഷനുകളുടെയും നേതൃത്വത്തില്‍ നടത്തുന്ന കലാസന്ധ്യയും സ്നേഹവിരുന്നും ഉണ്ടായിരിക്കും.

പരിപാടികളുടെ വിശദ വിവരങ്ങള്‍ അടങ്ങിയ നോട്ടീസുകളും മറ്റു നിര്‍ദേശങ്ങളും എല്ലാ ഇടവകകളിലും മിഷനുകളിലും ലഭ്യമാണ്.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി