സാഹിത്യ സല്ലാപത്തില്‍ 'സ്വവര്‍ഗ വിവാഹം' ചര്‍ച്ച ഓഗസ്റ് ഏഴിന്
Friday, August 7, 2015 5:12 AM IST
ഡാളസ്: തൊണ്ണൂറ്റിമൂന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'സ്വവര്‍ഗ വിവാഹം' എന്ന വിഷയത്തില്‍ ഓഗസ്റ് ഏഴിനു (വെള്ളി) ചര്‍ച്ച സംഘടിപ്പിക്കുന്നു. പ്രമുഖ ചിന്തകനും മലയാള സാഹിത്യകാരനുമായ സക്കറിയ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കും.

സാഹിത്യസല്ലാപത്തില്‍ പങ്കെടുത്ത് ആനുകാലിക പ്രാധാന്യമേറിയതും തലമുറകളെ സ്വാധീനിക്കുന്ന വിഷയവുമായ 'സ്വവര്‍ഗ വിവാഹ' ത്തെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായം സ്വാതന്ത്യ്രത്തോടെ അറിയിക്കുവാനും മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ അവരില്‍നിന്നുതന്നെ അറിയുവാനും മറ്റുള്ളവരുമായി തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ജൂലൈ മൂന്നിനു (ശനി) സംഘടിപ്പിച്ച തൊണ്ണൂറ്റിരണ്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യസല്ലാപം 'സി.ജെ. എന്ന ജീനിയസ്' എന്ന വിഷയമാണു ചര്‍ച്ച ചെയ്തത്. അകാലത്തില്‍ പൊലിഞ്ഞുപോയ സി.ജെ. തോമസ് എന്ന ബഹുമുഖ പ്രതിഭാശാലിയെക്കുറിച്ച് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിത സാഹിത്യകാരനും നാടക കലാരംഗത്ത് പ്രശസ്തനുമായ പി.ടി. പൌലോസ് (ന്യൂയോര്‍ക്ക്) ആണു പ്രബന്ധം അവതരിപ്പിച്ചത്. കഴിഞ്ഞ തലമുറയില്‍ ജീവിച്ചിരുന്ന ഒരു വ്യക്തി എങ്ങനെ സമൂഹത്തില്‍ ഇപ്പോഴും സ്വാധീനം ചെലുത്തുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു സല്ലാപത്തിലെ ചര്‍ച്ചകള്‍. സി.ജെയുടെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം നടത്താന്‍ പ്രസ്തുത ചര്‍ച്ചകള്‍ വഴിതെളിച്ചു.

പ്രഫ. എം.ടി. ആന്റണി, ഡോ. തെരേസ ആന്റണി, ഡോ. എന്‍.പി. ഷീല, ഡോ. ആനി കോശി, എ.സി. ജോര്‍ജ്, രാജു തോമസ്, മോന്‍സി കൊടുമണ്‍, ബാബു തോമസ്, ജി. സന്തോഷ്, സജി കരിമ്പന്നൂര്‍, വര്‍ഗീസ് സ്കറിയ, ജോണ്‍ തോമസ്, ജേക്കബ് തോമസ്, കുരുവിള ജോര്‍ജ്, സുനില്‍ മാത്യു വല്ലാത്തറ, വര്‍ഗീസ് ഏബ്രഹാം സരസോട്ട, പി.വി. ചെറിയാന്‍, എന്‍.എം. മാത്യു, പി.പി. ചെറിയാന്‍, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍നിന്നായി ധാരാളം ശ്രോതാക്കളും അമേരിക്കന്‍ മലയാളി സാഹിത്യസല്ലാപത്തില്‍ പങ്കെടുത്തു.

സല്ലാപത്തില്‍ പങ്കെടുക്കാന്‍ എല്ലാ ആദ്യവെള്ളിയാഴ്ചകളിലും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും 18572320476 കോഡ് 365923 എന്ന ടെലിഫോണ്‍ നമ്പരിലേക്കു വിളിക്കാവുന്നതാണ്.

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. ഷമശി@ാൌിറമരസമഹ.രീാ, ശിലൃിേമശീിേമഹാമഹമ്യമഹമാ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്.

വിവരങ്ങള്‍ക്ക്: 8133893395, 9725052748.