ഓണ്‍ലൈന്‍ ക്വിസ് മത്സരംഛ: സുനിത ഫന്നീസ് (ഒമാന്‍) ഒന്നാം സ്ഥാനം
Friday, August 7, 2015 5:12 AM IST
കുവൈത്ത്: റംസാനില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ സുനിത ഫന്നീസ് (ഒമാന്‍) ഒന്നാം സ്ഥാനം നേടി. മുഹമ്മദ് മുസ്തഫ (കുവൈത്ത്) രണ്ടാം സ്ഥാനവും എം.പി. ഫൌസിയ യാസിര്‍ (കുറ്റിപ്പുറം) രണ്ടാം സ്ഥാനവും നേടി.

പ്രോത്സാഹന സമ്മാനത്തിനു ഷരീഫ ലത്തീഫ്, ഇ. ഷംല ആമിര്‍, എഫ്. ഫനീസ്, വി.എം. നൌഷാദ്, മുഹമ്മദ് ഹസന്‍, നസീബ് കക്കാട്, ഇ.വി. സക്കീന, സിദ്ദീഖ് മുഹമ്മദ്, സെറീന അസ്ലം, നിയാദ് കോലിക്കല്‍, ജൈസല്‍ എലയേടത്ത്, സി.എ. ഫൈസല്‍ എന്നിവര്‍ അര്‍ഹരായി.

റംസാനില്‍ ഓരോ ദിവസവും ഓരോ ചോദ്യം ഓണ്‍ലൈന്‍ മുഖേന നല്‍കിയാണു മത്സരം നടത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരത്തോളം മത്സരാര്‍ഥികള്‍ പങ്കെടുത്തു.

ഇസ്ലാഹി സെന്റര്‍ ദഅ്വ സെക്രട്ടറി എന്‍ജിനിയര്‍ സി.കെ. അബ്ദുള്‍ലത്തീഫ് മത്സരം നിയന്ത്രിച്ചു. വിജയികള്‍ക്കുള്ള സമ്മാന വിതരണം സെപ്റ്റംബര്‍ ആദ്യവാരത്തില്‍ ഐഐസി സംഘടിപ്പിക്കുന്ന പൊതു സംഗമത്തില്‍ വിതരണം ചെയ്യും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍