സ്പെഷല്‍ ഒളിമ്പിക്സില്‍ പങ്കെടുത്ത താരങ്ങള്‍ക്ക് ആദരം
Friday, August 7, 2015 5:11 AM IST
കൊച്ചി: അന്താരാഷ്ട്ര സ്പെഷല്‍ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തവര്‍ക്കും മെഡല്‍ നേടിയവര്‍ക്കും കേരളത്തിന്റെ ആദരം.

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ. ബാബു, സാംസ്കാരിക, കായിക രംഗങ്ങളിലെ പ്രമുഖര്‍ താരങ്ങള്‍ക്ക് അനുമോദനമര്‍പ്പിക്കും.

ലോസ് ആഞ്ചലസില്‍ ജൂലൈ 25 മുതല്‍ ഓഗസ്റ് രണ്ടു വരെ നടന്ന സ്പെഷല്‍ ഒളിമ്പിക്സില്‍ കേരളത്തില്‍നിന്ന് 25 അംഗ ടീമാണ് പങ്കെടുത്തത്. ഏഴു സ്വര്‍ണവും നാലു വെള്ളിയും 16 വെങ്കലവും ഉള്‍പ്പെടെ 27 മെഡലുകള്‍ കേരളത്തില്‍നിന്നുള്ള താരങ്ങള്‍ സ്വന്തമാക്കി. 14 ഇനങ്ങളിലാണ് ഇന്ത്യയില്‍നിന്നുള്ള താരങ്ങള്‍ പങ്കെടുത്തത്. സ്പെഷല്‍ ഒളിമ്പിക്സില്‍ ഭാരത് കേരള ഏരിയ ഡയറക്ടര്‍ ഫാ. റോയി കണ്ണന്‍ചിറ സിഎംഐ, സെക്രട്ടറി സിസ്റര്‍ റാണി ജോ, ട്രഷറര്‍ ദീപു ജോണ്‍ തുടങ്ങിയവരാണു നേതൃത്വം നല്‍കിയത്.